Lakshmi Priya 
Entertainment

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വച്ച് തന്നോട് നിയമവിരുദ്ധമായി പെരുമാറുകയും തടഞ്ഞുവെക്കുകയും ചെയ്തു എന്നാണ് അന്‍സിബയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെയും ഭര്‍ത്താവ് ജയേഷിനെതിരെയും കേസ്. തൃപ്പൂണിത്തുറ വനിത സെല്‍ എസ് ഐ രേഷ്മയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതി നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്.

തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വച്ച് തന്നോട് നിയമവിരുദ്ധമായി പെരുമാറുകയും തടഞ്ഞുവെക്കുകയും ചെയ്തു എന്നാണ് അന്‍സിബയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. കൂടാതെ, പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖകളില്‍ നിര്‍ബന്ധപൂര്‍വ്വം തന്നെക്കൊണ്ട് മാപ്പ് എഴുതി ഒപ്പിടുവിച്ചു. പിന്നീട് ഈ ഒപ്പിട്ട രേഖകളില്‍ താന്‍ അറിയാതെ പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ വന്‍ തിരുത്തലുകള്‍ വരുത്തിയതായും അന്‍സിബ ആരോപിക്കുന്നു.

അന്‍സിബ നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയെക്കുറിച്ച് അന്വേഷിച്ച തൃക്കാക്കര എസിപി, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാണിച്ച് പരാതി തള്ളിക്കളയുകയായിരുന്നു. ഭരണകൂടത്തില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് അന്‍സിബ കോടതിയെ അഭയം പ്രാപിച്ചത്.

Case Registered Against Actress Lakshmipriya and Husband Based on Ansiba's Complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും ശിക്ഷ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു

പഴയ മുന്നാർ ദേശീയപാതയിലെ അപകടഭീഷണി ഒഴിയുന്നില്ല; മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണമെന്ന് സബ് കളക്ടർ - വിഡിയോ

സുധാകരന്റെത് സംസ്‌കാര ശൂന്യമായ പ്രതികരണം; രാഷ്ട്രീയമായ ഭ്രാന്ത് പോലെ പുലഭ്യം പറയുന്നു; പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി സിപിഎം