പൃഥ്വിരാജ്/ ഫേസ്ബുക്ക് 
Entertainment

ഇരട്ട പെൺകുട്ടികളാണോ? ആയോധന കലയിൽ പ്രാവീണ്യമുണ്ടോ? നിങ്ങളെ പൃഥ്വിരാജ് അന്വേഷിക്കുന്നുണ്ട്

15നും 18നുമിടയിലും പ്രായമുളള പെൺകുട്ടികളെയാണ് തേടുന്നത്

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി അഭിനേതാക്കളെ തേടി പൃഥ്വിരാജ്. 15നും 18നുമിടയിലും പ്രായമുളള പെൺകുട്ടികളെയാണ് തേടുന്നത്. താരം തന്നെയാണ് കാസ്റ്റിങ് കോളിന്റെ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. പേര് പുറത്തുവിടാത്ത ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. 

ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ഇരട്ട പെൺകുട്ടികളെയും ഊർജസ്വലരായ പെൺകുട്ടികളെയുമാണ് തേടുന്നത്. 15നും 18നുമിടയിലാവണം ഇവരുടെ പ്രായം. ആയോധനകലകളിലെ പ്രാവീണ്യമുളളവർക്ക് മുൻഗണന ഉണ്ടാകും. താൽപര്യമുളളവർ അവരുടെ വിവരങ്ങൾക്കൊപ്പം ഒരു മിനിറ്റ് സെൽഫി വീഡിയോയും മെയ്ക്കപ്പ് ഇല്ലാത്ത രണ്ട് ചിത്രങ്ങളും സഹിതം തന്നിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. 

ഭ്രമമാണ് പൃഥ്വി അഭിനയിക്കുന്ന പുതിയ ചിത്രം. ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകൻ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിയ്ക്ക് പുറമേ മംമ്ത മോഹൻദാസ്, ശങ്കർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT