ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

എനര്‍ജെറ്റിക് കാമുകിയേയും അമ്മയേയും വേണം; ആറടിയോളം പൊക്കമുള്ള എനര്‍ജെറ്റിക് ജിമ്മന്മാരും, കാസ്റ്റ്ങ് കോള്‍ 

അപേക്ഷകള്‍ ജൂണ്‍ 10ന് മുന്‍പായി അയക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ബി3എം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഷറഫുദ്ദീന്‍, രജിഷ വിജയന്‍ എന്നിവര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് അണിയറപ്രവര്‍ത്തകര്‍. വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യത്യസ്ത പ്രായവിഭാഗത്തിലുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്. 

19വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള എനര്‍ജെറ്റിക് കാമുകി, 40-60 പ്രായമുള്ള എനര്‍ജെറ്റിക് അമ്മ, 16നും 22നും ഇടയില്‍ പ്രായമുള്ള എനര്‍ജെറ്റിക് അനുയത്തി. 22-29 വയസ്സിനിടയിലുള്ള ആണുങ്ങള്‍ (ആറടിയോളം പൊക്കമുള്ള എനര്‍ജെറ്റിക് ജിമ്മന്മാര്‍ക്ക് മുന്‍ഗണന), 35നും 60നും ഇടയില്‍ പ്രായക്കാരായ എനര്‍ജി ഒട്ടും ചോരാത്ത അമ്മാവന്‍, ചിറ്റപ്പന്‍, നാട്ടുകാര്‍. 

താല്‍പര്യം ഉള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും ഒരു മിനിറ്റില്‍ കവിയാത്ത സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോയും http://castingformovie2022@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ 7560846380 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കാനാണ് നിര്‍ദേശം. അപേക്ഷകള്‍ ജൂണ്‍ 10ന് മുന്‍പായി അയക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT