വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദന്റെ പിറന്നാളാഘോഷം; വിഡിയോ

ഉണ്ണിമുകുന്ദനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മോഹന്‍ലാല്‍ പറയുന്നതും വിഡിയോയിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ഉണ്ണി മുകന്ദന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ്. മോഹൻലാൽ നായകനായി എത്തുന്ന 12th മാനിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. 

മോഹൻലാലും സംവിധായകൻ ജീത്തു ജോസഫു ഉൾപ്പടെ സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം സെറ്റിലുണ്ടായിരുന്നു. കേക്ക് മുറിച്ചാണ് താരം പിറന്നാൾ ആഘോഷിച്ചത്. ഉണ്ണിമുകുന്ദനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മോഹന്‍ലാല്‍ പറയുന്നതും വിഡിയോയിൽ കാണാം. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ വ്യത്യസ്ത ​ഗെറ്റപ്പിലാണ് എത്തുന്നത്. 

ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12TH മാൻ. കഴിഞ്ഞമാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ