War 2 ഇൻസ്റ്റ​ഗ്രാം
Entertainment

കിയാരയുടെ ബിക്കിനി രം​ഗങ്ങൾ വെട്ടി; 'വാർ 2' വിന് ആറിടത്ത് കത്തി വച്ച് സെൻസർ ബോർഡ്

കൂടാതെ ഒരു അശ്ലീല പരാമർശം മാറ്റി പകരം പുതിയൊരു വാക്യം ചേർക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വാർ 2. രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയ്ക്കൊപ്പമാണ് വാർ 2 റിലീസിനെത്തുന്നത്. രണ്ട് ചിത്രങ്ങളും തമ്മിലൊരു വൻ ബോക്സോഫീസ് ക്ലാഷ് തന്നെയുണ്ടാകുമെന്നാണ് പ്രേക്ഷകർക്കിടയിലെ വിലയിരുത്തൽ. U/A 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ യാതൊരു മാറ്റങ്ങളും നിർദ്ദേശിച്ചിട്ടില്ല, എന്നിരുന്നാലും ചിത്രത്തിലെ ചില സംഭാഷണങ്ങളും രംഗങ്ങളും സെൻസർ ബോർഡ് നീക്കം ചെയ്യാനോ മാറ്റം വരുത്താനോ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ അനാവശ്യ പരാമർശങ്ങളുള്ള ആറിടങ്ങളിൽ സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്.

കൂടാതെ ഒരു അശ്ലീല പരാമർശം മാറ്റി പകരം പുതിയൊരു വാക്യം ചേർക്കുകയും ചെയ്തു. രണ്ട് സെക്കൻഡ് നീളുന്ന ഒരു അശ്ലീല രംഗം പൂർണമായും ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കിയാര അദ്വാനിയുടെ ബിക്കിനി രംഗങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

രണ്ട് മണിക്കൂർ 59 മിനിറ്റ് 49 സെക്കൻഡായിരുന്ന ചിത്രത്തിന്റെ ആകെ ദൈർഘ്യം, സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് ശേഷം രണ്ട് മണിക്കൂർ 51 മിനിറ്റ് 44 സെക്കൻഡായി ചുരുങ്ങി.

അയാൻ മുഖർജി സംവിധാനം ചെയ്ത ‘വാർ 2’വിൽ ഹൃത്വിക് റോഷൻ മേജർ കബീർ ധലിവാളായും ജൂനിയർ എൻടിആർ വിക്രമായും കിയാര അദ്വാനി കാവ്യ ലുത്രയായും എത്തുന്നു. ‘വാർ 2’ വിന്റെ ടീസറുകൾക്കും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചത്.

Cinema News: Censor Board trims Kiara Advani's sensuous Scene in War 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT