Avihitham ഫെയ്സ്ബുക്ക്
Entertainment

അന്ന് 'ജാനകി', ഇന്ന് 'സീത'; കത്രിക താഴെ വെക്കാതെ സെന്‍സർ ബോർഡ്; 'അവിഹിത'ത്തിനും കടുംവെട്ട്

ഹാലിനും പ്രെെവറ്റിനും പിന്നാലെ അവിഹിതത്തിനും കട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമകള്‍ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ കടും വെട്ട് തുടരുന്നു. സെന്ന ഹെഗ്‌ഡെ ഒരുക്കിയ അവിഹിതം എന്ന ചിത്രത്തിനെതിരെയാണ് ഏറ്റവും പുതിയ നടപടി. ചിത്രത്തില്‍ നിന്നും സീത എന്ന പേര് മാറ്റാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ചിത്രത്തിലെ നായികയെ സീത എന്ന് വിളിക്കുന്നുണ്ട്. അത് മാറ്റണമെന്നാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 10 ന് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുന്ന സിനിമയാണ് അവിഹിതം ചിത്രത്തിലെ 'നീയും സീതയും തമ്മിലുള്ള' എന്ന പറയുന്ന ഭാഗം മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. നേരത്തെ സുരേഷ് ഗോപി നായകനായ ജെഎസ്‌കെയിലെ നായികയുടെ ജാനകി എന്ന പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം വീണ്ടും സീത സെന്‍സര്‍ ബോര്‍ഡിനെ അസ്വസ്ഥമാക്കുകയാണ്.

കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം ചിത്രം ഹാല്‍, ഇന്ദ്രന്‍സിന്റെ പ്രൈവറ്റ് തുടങ്ങിയ സിനിമകള്‍ക്കെതിരേയും സെന്‍സര്‍ ബോര്‍ഡ് കടുംവെട്ട് നടത്തിയിരുന്നു. ഹാലിലെ ബീഫ് ബിരിയാണി, ധ്വജപ്രണാമം, രാഖി തുടങ്ങിയ പ്രയോഗങ്ങള്‍ കട്ട് ചെയ്യണമെന്നും രാഖി കാണിക്കുന്ന രംഗങ്ങള്‍ ബ്ലര്‍ ചെയ്യണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. 15 മാറ്റങ്ങളായിരുന്നു ഹാലില്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഇത് അംഗീകരിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ബോര്‍ഡ് അറിയിച്ചത്. ഇതോടെ സിനിമയുടെ റിലീസ് വൈകുകയാണ്.

ഇന്ദ്രന്‍സും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പ്രൈവറ്റ്. തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഒമ്പത് മാറ്റങ്ങളോടെയാണ് സിനിമ തിയേറ്ററിലെത്തിയത്. പൗരത്വ ബില്‍, ബീഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകളാണ് സിനിമയില്‍ നിന്നും മാറ്റപ്പെട്ടത്. അടുത്തിടെ കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ എന്‍ഡ് കാര്‍ഡിലുണ്ടായിരുന്നതും ബോര്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

Censor Board asked to change the name Seetha from the movie Avihitham.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും