മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെൻട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ആസാദിയിലും. പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ആസാദി സെൻട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു.
1950ൽ തിക്കുറിശ്ശി സുകുമാരൻ നായർ നായകനായി, വിഎസ് രാഘവൻ സംവിധാനം ചെയ്ത ചന്ദ്രിക എന്ന സിനിമയിലാണ് സെൻട്രൽ പിക്ച്ചേഴ്സ് ഈ ചരിത്രയാത്ര തുടങ്ങിയത്. അതിന് ശേഷം നീലക്കുയിലും ചട്ടക്കാരിയും തീക്കനലും അടക്കം ക്ലാസിക് സിനിമകൾ ഏറെ കമ്പനി പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. കൂടെവിടെ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ചക്കര ഉമ്മ, കുടുംബ പുരാണം, കളിക്കളം, ഒരു ഇന്ത്യൻ പ്രണയ കഥ, നരൻ, രസതന്ത്രം, ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ... ഈ നിര കണ്ടാലറിയാം സെൻട്രലിന്റെ സിനിമകളുടെ മികവ്.
മുംബൈ പൊലീസ്, അഞ്ചാം പാതിര, അയ്യപ്പനും കോശിയും, തണ്ണീർ മത്തൻ ദിനങ്ങൾ, രോമാഞ്ചം, തല്ലുമാല എന്നീ ചിത്രങ്ങൾക്കൊപ്പം ഏറ്റവുമൊടുവിലായി ആലപ്പുഴ ജിംഖാനയും സെൻട്രൽ പിക്ചേഴ്സ് ആണ് തിയറ്ററുകളിലെത്തിച്ചത്. ഈ നിരയിലേക്കാണ് ആസാദിയുടെ വരവ്. വമ്പൻ ഹിറ്റായ അഞ്ചാം പാതിരയ്ക്ക് ശേഷം സെൻട്രലൽ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് ആസാദി. ഒരു ജയിൽ ബ്രേക്ക് കഥ പറയുന്ന ചിത്രം പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിക്കും.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെൻട്രൽ ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ആസാദിയുടെ ഒടിടി സാറ്റലൈറ്റ് അവകാശങ്ങൾ അതിവേഗം വിറ്റുപോയി. ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി മെയ് 23നാണ് തിയറ്ററുകളിലെത്തുക.
നവാഗതനായ ജോ ജോർജാണ് സംവിധായകൻ. സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍.
ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates