വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'എന്താണ് ഈ കാട്ടിക്കൂട്ടുന്നത്?'; ചന്ദ്രമുഖിയായി കങ്കണയുടെ ഭരതനാട്യം, രൂക്ഷ വിമർശനം

കീരവാണി സം​ഗീതം പകർന്ന സ്വാ​ഗതാജ്ഞലി എന്ന ​ഗാനമാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് കങ്കണ റണാവത്ത്. ഹിന്ദിയിൽ മാത്രമല്ല തമിഴിലും സജീവമാവുകയാണ് താരം. തലൈവിക്ക് പിന്നാലെ ചന്ദ്രമുഖി 2 എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിലേക്ക് എത്തുകയാണ്. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാ​ഗമാണ് ഇത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കങ്കണയുടെ ലുക്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ അതിനു പിന്നാലെ ഇറങ്ങിയ ചിത്രത്തിലെ ഒരു ​ഗാനത്തിന് അത്ര നല്ല അഭിപ്രായമല്ല ലഭിക്കുന്നത്. 

കീരവാണി സം​ഗീതം പകർന്ന സ്വാ​ഗതാജ്ഞലി എന്ന ​ഗാനമാണ് പുറത്തുവന്നത്. അതിമനോഹരമായ ​ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കങ്കണയെ ആണ് കാണുന്നത്. എന്നാൽ താരത്തിന്റെ ഭരതനാട്യം പ്രേക്ഷകരുടെ നെറ്റിചുളിപ്പിക്കുകയാണ്. താരത്തിന്റെ ഡാൻസിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

കങ്കണ മികച്ച നടിയായിരിക്കാം ഒരിക്കലും മികച്ച നർത്തകിയല്ല എന്നാണ് കമന്റുകൾ. നൃത്തം അറിയാവുന്ന ആളെയായിരുന്നു ചിത്രത്തിനായി പരി​ഗണിക്കേണ്ടത് എന്ന് പറയുന്നവരും നിരവധിയാണ്.  അതിനൊപ്പം കങ്കണയെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. ക്ലാസിക്കൽ നൃത്തം അഭ്യസിക്കാത്ത കങ്കണ കുറച്ചു സമയം കൊണ്ട് പഠിച്ചു ചെയ്തു എന്നാണ് ആരാധകർ കുറിക്കുന്നത്. 

ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്നു. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍.ഡി. രാജശേഖറാണ് ഛായാഗ്രഹണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

SCROLL FOR NEXT