I'm Game 
Entertainment

'ഐ ആം ഗെയിമി'ലെ ഇഷയും താരിണിയും; മനം കവര്‍ന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും

സംയുക്ത വിശ്വനാഥന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരായ കായദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കായദു ലോഹര്‍ എത്തുമ്പോള്‍, ആന്റണി വര്‍ഗീസിന്റെ നായികയായി ആണ് സംയുക്ത വിശ്വനാഥന്‍ വേഷമിട്ടത്. ചിത്രത്തിന്റെ കഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആണ് ഇരുവരും ജീവന്‍ നല്‍കിയിരിക്കുന്നത്. മികച്ച പ്രകടനം കൊണ്ട് രണ്ട് നായികാ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. സംയുക്ത വിശ്വനാഥന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം.

ബോക്‌സ് ഓഫീസില്‍ മികച്ച ആഗോള കളക്ഷന്‍ നേടിയാണ് ചിത്രം കുതിക്കുന്നത്. കേരളത്തിലും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം, നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശനം തുടരുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആക്ഷന്‍, പ്രണയം, വൈകാരിക രംഗങ്ങള്‍ എന്നിവയിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയത്.

ഫാന്റസി, ആക്ഷന്‍, ത്രില്ലര്‍ ഘടകങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ത്രസിപ്പിക്കുന്ന തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്ക് ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകര്‍ക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു പക്കാ ഫാന്റസി ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ചിത്രത്തിലെ മറ്റു നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്ത ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തിയിരിക്കുന്നത്.

ലൈന്‍ പ്രൊഡ്യൂസര്‍ - ബിബിന്‍ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, ആക്ഷന്‍ - അന്‍പറിവ് മാസ്റ്റേഴ്‌സ്, പ്രൊഡക്ഷന്‍ ഹെഡ് - സുജയ് ജെയിംസ്, ദേവദേവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, ഢഎത തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് - കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, മാര്‍ക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥന്‍, പിആര്‍ഒ- ശബരി

Character posters of Kayadu Lohar and Samyuktha Viswanathan from I'm Game is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇഡി തെളിവുകള്‍ കൈമാറി; രാഷ്ട്രീയം നോക്കില്ല; പിണറായിക്കെതിരായ കേസില്‍ നിയമപരിശോധനക്ക് ശേഷം തീരുമാനം'

കൂടുതല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍, ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ്; വിവോ എക്‌സ്500 സീരീസ് ലോഞ്ച് സെപ്റ്റംബര്‍ 21ന്

'നോട്ടീസയക്കാൻ മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നു?'; സിജെപി പ്രക്ഷോഭത്തിൽ വിദ്യാർഥിക്കെതിരെ നടപടിയെടുത്തതിൽ സുപ്രീം കോടതി

Apple Event 2026: ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍, ഐഫോണ്‍ പ്രേമികള്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?; ലോഞ്ച് ഇന്ന് രാത്രി, തത്സമയം എങ്ങനെ കാണാം?

'ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'