ചാൾസ് എന്റർപ്രൈസസ് സിനിമ പോസ്റ്റർ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'എലിക്ക് പിന്നാലെ ​ഗണപതി', സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഉർവശിയുടെ ചാൾസ് എന്റർപ്രൈസസ്

എലിയുടെ ക്യാരക്ടർ പോസ്റ്ററിന് പിന്നാലെ ​പോസ്റ്ററിലെ ​ഗണപതിയുടെ സാന്നിധ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

സമകാലിക മലയാളം ഡെസ്ക്

ടി ഉർവശിയെ കേന്ദ്ര കഥാപാത്രമാക്കി നവാ​ഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാൾസ് എന്റർപ്രൈസസ്'. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിന്റെതായി പുറത്ത് വരുന്ന ഓരോ അപ്‌ഡേഷനും സിനിമ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.

ചിത്രത്തിന്റെതായി പുറത്തുവന്ന എലിയുടെ ക്യാരറ്റർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. അവസാനമായി പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിലുള്ള ​ഗണപതിയുടെ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. 

'ചാൾസ് എന്റർപ്രൈസസ്' ഒരു ഫാന്റസി ചിത്രമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം പറയുന്നത്. അതല്ല മാളികപ്പുറം പോലെ ദൈവ സാന്നിധ്യമുള്ള സിനിമയാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.

തമിഴ് നടൻ കലൈയരസൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ബാലുവർഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുബ്രഹ്മണ്യൻ കെ വിയാണ് ചിത്രത്തിന്റെ സം​ഗീതം ചെയ്യുന്നത്. ചിത്രം മെയ് മാസം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT