Chidambaram, Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മീശ പിരിക്കണം, പൊടി പറക്കണം; ഇത് രണ്ടും നടത്തിയിരിക്കും', മോഹൻലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് ചിദംബരം

ലാലേട്ടനെ കൊണ്ടുവന്നാൽ അത്രയും നമ്മൾ ചെയ്യണ്ടേ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാലിനൊപ്പം സംവിധായകൻ ചിദംബരത്തിന്റെ സിനിമ വരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാൾ മോഹൻലാലിനൊപ്പമുള്ള ചിദംബരത്തിന്റെ ചിത്രം കൂടി പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ചിദംബരം.

അച്ഛൻ എന്തിനാണ് അങ്ങനെയൊരു ചിത്രം പങ്കുവച്ചതെന്ന് തനിക്കറിയില്ലെന്നും അത് അച്ഛനോട് തന്നെ ചോദിക്കണമെന്നും പറയുകയാണ് ചിദംബരം. ലാലേട്ടനൊപ്പമുള്ള പടം ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. "ലാലേട്ടനൊപ്പം സിനിമ ചെയ്യണമെന്ന് എനിക്കാ​ഗ്രഹമുണ്ട്.

എന്തായാലും നല്ല പടം തന്നെ ചെയ്യണമെന്ന് എനിക്കാ​ഗ്രഹമുണ്ട്. എന്നാൽ ലാലേട്ടനുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. അതുകൊണ്ട് അതേപ്പറ്റി പറയുന്നതിൽ കാര്യമില്ല. അച്ഛൻ ആരെങ്കിലും പറഞ്ഞ് കേട്ട് ഷെയർ ചെയ്തതായിരിക്കും. ലാലേട്ടനെ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ സംസാരിച്ചിട്ടില്ല.

മമ്മൂക്കയുമായി സംസാരിച്ചിട്ടുണ്ട്. ലാലേട്ടനുമായി സിനിമ ചെയ്യണമെന്ന് ഭയങ്കര ആ​ഗ്രഹമുണ്ട്. അവസരം കിട്ടിയാൽ ചെയ്തിരിക്കും. മമ്മൂക്കയായാലും ലാലേട്ടനായാലും ഏത് കഥാപാത്രത്തിലേക്കും അഡാപ്റ്റ് ആകുന്ന ആളുകളാണ്. നമ്മളെന്ത് കൊടുത്താലും അവരത് ചെയ്യും. മമ്മൂട്ടി, മോഹൻലാൽ എന്ന സ്റ്റാറിലേക്ക് പോകുന്നതിനേക്കാൾ അവരുടെ ഉള്ളിലെ നടനെ തേടി പോകുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.

ലാലേട്ടൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ പൊടി പറക്കണം സ്ക്രീനിൽ... മീശ പിരിക്കണം പൊടി പറക്കണം. അത് രണ്ടും നടത്തിയിരിക്കും. ലാലേട്ടനെ കൊണ്ടുവന്നാൽ അത്രയും നമ്മൾ ചെയ്യണ്ടേ. ആരാധകർ പ്രതീക്ഷിക്കുന്നതും അതാണ്. ലാലേട്ടന്റെ പടങ്ങൾ ഒരു ആഘോഷമാണ്. മമ്മൂക്കയുടെ പടങ്ങൾ ആയാലും.

അവർ രണ്ടു പേരും അവരുടെ കരിയറിൽ ബെസ്റ്റ് ആണ്. അവരത്രയും ഉയരങ്ങളിലാണ്. മമ്മൂക്ക തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ മറ്റൊരാൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്ത് കാരക്ടർ കൊടുത്താലും അവർ ചെയ്യും. അത്രയും ആർത്തിയുള്ള രണ്ട് ആളുകളാണ് അവർ". - ചിദംബരം പറഞ്ഞു.

Chidambaram talks about film with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആദ്യം സ്വന്തം പാര്‍ട്ടിയിലെ വകുപ്പുകളില്‍ അവതാരങ്ങള്‍ കടന്നോയെന്ന് അന്വേഷിക്കൂ'; ബിനോയ് വിശ്വത്തിന് പിണറായി വിജയന്റെ മറുപടി

ലണ്ടനില്‍ കത്തിക്കുത്ത്; ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

'എന്‍ എസ് നുസൂര്‍ പാര്‍ട്ടി വിടുമെന്ന് കരുതിയില്ല; മിശ്രവിവാഹിതനായതുകൊണ്ടാണെന്ന അദ്ദേഹത്തിന്റെ ആരോപണം അറിയില്ല'

ചൈനയില്ലാതെ ജി7 ഉച്ചകോടി; ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെ ഒഴിവാക്കുന്നത് വീഴ്ചയോ?

വീട്ടിൽ പെഡിക്യൂർ ചെയ്യാറുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT