Kamal Haasan, Pinarayi Vijayan ഫെയ്സ്ബുക്ക്
Entertainment

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തരമായ പിന്തുണയ്ക്കും നന്ദി.

Author : സമകാലിക മലയാളം ഡെസ്ക്

ഭരണതുടർച്ച ആശംസിച്ച നടൻ കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കമൽ ഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽ ഹാസന്റെ ആശംസാക്കുറിപ്പ് പങ്കുവെച്ചാണ് ഫെയ്സ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

"കമൽ ഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തരമായ പിന്തുണയ്ക്കും നന്ദി. നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല. കേരളം ഞങ്ങളുടേതു പോലെ തന്നെ നിങ്ങളുടേത് കൂടിയാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും ഒരിക്കലും അന്യരല്ല.

ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചു നിന്ന് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. ഒരുമിച്ച്, പുരോഗമന മനോഭാവം നിലനിർത്താം. അതെ, കേരളം തീർച്ചയായും വിജയിക്കും".- മുഖ്യമന്ത്രി കുറിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് സമൂഹമാധ്യമത്തിലൂടെയായിരുന്നു മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽ ഹാസൻ പ്രതികരിച്ചത്. സഖാവ് പിണറായി വിജയന് 'വിജയം' ആശംസിക്കുന്നു.

സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് തന്റെ അഭിപ്രായം ആണെന്നായിരുന്നു കമൽ ഹാസൻ കുറിച്ചത്. 'സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേരുന്നു.

എല്ലാത്തിനുമുപരി കേരളം എന്റെ കേരളം കൂടിയാണ്. ചിലരുടെയെങ്കിലും മനസിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽ പോലും കേരളവുമായുള്ള വൈകാരിക ബന്ധം ഞാനെന്നും സൂക്ഷിക്കാറുണ്ട്.

അതുകൊണ്ട് കഴിഞ്ഞ പത്ത് വർഷത്തെകുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളജനതയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. നമുക്ക് ശരിയായ തീരുമാനം കൈക്കൊള്ളാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.'- കമൽ ഹാസൻ കുറിച്ചു.

Chief Minister Pinarayi Vijayan replay to Kamal Haasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി