Chitra Iyer sister 
Entertainment

'നിന്റെ കലപില ശബ്ദമില്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും?' സഹോദരിയുടെ വിയോഗത്തില്‍ നെഞ്ചുകലങ്ങി ചിത്ര അയ്യര്‍

വേഗത്തില്‍ ഓടിക്കോളൂ. ഞാന്‍ ഒപ്പമെത്തിക്കോളാം

സമകാലിക മലയാളം ഡെസ്ക്

സഹോദരിയുടെ വിയോഗത്തില്‍ ഉള്ളു കലങ്ങി ഗായിക ചിത്ര അയ്യര്‍. കഴിഞ്ഞ ദിവസം ഒമാനില്‍ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് ചിത്രയുടെ സഹോദരി ശാരദ അയ്യര്‍ മരിച്ചത്. സഹോദരി അപകടത്തില്‍ മരിച്ചുവെന്നും തങ്ങളെല്ലാം ഹൃദയം നുറുങ്ങിയിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ചിത്ര അറിയിച്ചിരിക്കുകയാണ്.

സഹോദരിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് തന്റെ വേദന പങ്കിടുന്നുണ്ട് ചിത്ര. ജനുവരി രണ്ടാം തിയ്യതിയായിരുന്നു അപകടമുണ്ടായത്. ശാരദയുടെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കും. ജനുവരി ഏഴാം തിയ്യതിയാണ് മരണാനന്തരചടങ്ങുകള്‍ നടത്തുക. പിന്നാലെയാണ് ചിത്ര വൈകാരികമായ കുറിപ്പിലൂടെ സഹോദരിയെ ഓര്‍ക്കുന്നത്.

''ഓടിക്കോളൂ കുഞ്ഞനുജത്തി. വേഗത്തില്‍ ഓടിക്കോളൂ. ഞാന്‍ ഒപ്പമെത്തിക്കോളാം. ഞാന്‍ വാക്ക് തരുന്നു. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഫോണിന്റെ മറു തലയ്ക്കല്‍ നിന്റെ കലപില ശബ്ദമില്ലാതെ, അടുത്ത മുറിയില്‍ നിന്നുമുള്ള നിന്റെ അലര്‍ച്ച കേള്‍ക്കാതെ? നിന്റെ ശല്യപ്പെടുത്തലില്ലാതെ, നീ നീയാരിക്കുന്നതുമില്ലാതെ ഞാന്‍ ഇനിയെന്ത് ചെയ്യും?'' എന്നാണ് ചിത്രയുടെ കുറിപ്പ്.

ഒമാനിലെ വടക്കന്‍ ദാഖിലിയ്യ ഗവര്‍ണറേറ്റിലെ ബഹ് ലയിലെ ജബല്‍ശംസില്‍ സുഹൃത്തിക്കള്‍ക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയാണ് ശാരദ അപകടത്തില്‍ പെടുന്നത്. കൊല്ലം സ്വദേശിയായ ശാരദ മസ്‌കറ്റില്‍ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ മാസം, ഡിസംബര്‍ 11 നാണ് പിതാവ് രാജദുരൈ അയ്യര്‍ അന്തരിച്ചത്. ദിവസങ്ങള്‍ക്ക് പിന്നാലെ മകളുടെ വിയോഗവും സംഭവിച്ചതോടെ കുടുംബം തകര്‍ന്നിരിക്കുകയാണ്.

Chitra Iyer pens an emotional note about losing her sister in a freak accident during trekking.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതത്തോടെ തള്ളി, സാക്ഷികളെ അവിശ്വസിച്ചത് ബോധപൂര്‍വ്വം; വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു, നിയമോപദേശം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

SCROLL FOR NEXT