Chiyaan Vikram വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'60 വയസുള്ള ചെറുപ്പക്കാരൻ'; പിറന്നാൾ ദിനത്തിൽ മകൻ പകർത്തിയ വിഡിയോ പങ്കുവച്ച് വിക്രം, കമന്റുമായി ആരാധകർ

പ്രായത്തെ തോല്പ്പിക്കുന്ന ‘റെമോ’ ലുക്കിലാണ് വിക്രത്തെ കാണാനാകുക.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് മാത്രമല്ല മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ചിയാൻ വിക്രം. ഇന്ന് താരത്തിന്റെ 60-ാം പിറന്നാൾ കൂടിയാണ്. പിറന്നാൾ ദിനത്തിൽ വിക്രം പങ്കുവച്ച ഒരു വിഡിയോയാണ് ആരാധകരുടെ മനം കവരുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള വിക്രമിനെയാണ് വിഡിയോയിൽ കാണാനാവുക.

പ്രായത്തെ തോല്പ്പിക്കുന്ന ‘റെമോ’ ലുക്കിലാണ് വിക്രത്തെ കാണാനാകുക. മകൻ ധ്രുവ് വിക്രമാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നതും. 'നിങ്ങളെല്ലാവരും എന്നോടൊപ്പം ഉള്ളിടത്തോളം... എനിക്ക് എല്ലാം ഉണ്ട്. ഒത്തിരി നന്ദി ധ്രുവ്' എന്നാണ് വിക്രം കുറിച്ചിരിക്കുന്നത്.

നടൻ ഉണ്ണി മുകുന്ദന്‍ ഉൾപ്പടെ നിരവധിപ്പേരാണ് വിഡിയോയിൽ കമന്റുമായി എത്തിയത്. ‘റെമോ’ എന്നായിരുന്നു ഉണ്ണിയുടെ കമന്റ്. ഇപ്പോഴും ഒരു കോളജ് കുമാരനെപ്പോലെയാണെന്നും വിക്രത്തെ കണ്ടാൽ ധ്രുവിന്റെ ചേട്ടനാണെന്നേ പറയൂ എന്നും ആരാധകർ പറയുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വീര ധീര സൂരൻ’ ആണ് വിക്രം അവസാനമായി അഭിനയിച്ച സിനിമ. ബോദി കെ രാജ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ പുതിയ പ്രൊജക്ട്.

Cinema News: Actor Chiyaan Vikram share his 60th birthday special video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു, ആളപായമില്ല

കാലവര്‍ഷം ഇന്നെത്തിയേക്കും, സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam June 4| പുതിയ അവസരങ്ങൾ ലഭിക്കും‌; കുടുംബ കാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും

ഇന്ധനവിലക്കയറ്റം: വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; 10,000 കോടി രൂപയുടെ പദ്ധതി സാധാരണക്കാരനു ഗുണമോ?

SCROLL FOR NEXT