ഛോട്ടാ മുംബൈ (Chotta Mumbai) ഫെയ്സ്ബുക്ക്
Entertainment

'ഇത് ഈ പടത്തിന് പറ്റിയ പാട്ട് അല്ല'; വൈറലായി ഛോട്ടാ മുംബൈയിലെ ആ പ്രണയ ​ഗാനം

ഛോട്ടാ മുംബൈയ്ക്കു വേണ്ടിയൊരുക്കിയ ഈ ഗാനം എന്നാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ- അൻവർ റഷീദ് കൂട്ടുകെട്ടിലെത്തിയ ഛോട്ടാ മുംബൈയുടെ (Chotta Mumbai) റീ റിലീസിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലെത്തി തരംഗം സൃഷ്ടിക്കുകയാണ് ചിത്രമിപ്പോൾ. കേരളത്തിന് പുറത്തും മോഹൻലാലിനെ ആഘോഷിക്കുകയാണ് ആരാധകർ. തിയറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുമ്പോഴും സിനിമയുടെ സ്വീകാര്യതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല.

മൂന്ന് കോടി കടന്നിരിക്കുകയാണ് സിനിമയുടെ കളക്ഷൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പാട്ടും സോഷ്യൽ മീഡിയയിൽ തരം​ഗം തീർക്കുകയാണ്. "പൂനിലാമഴ നനയും പാതിരാ കുയിലുകളേ, തേനിളം മുരളിയുമായ്‌ പോരുമോ ഇതുവഴിയേ," എന്നു തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രാഹുൽ രാജ് സംഗീതം നൽകി സംഗീതും സംഗീത പ്രഭുവും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ഛോട്ടാ മുംബൈയ്ക്കു വേണ്ടിയൊരുക്കിയ ഈ ഗാനം എന്നാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ചിത്രത്തിന്റെ മ്യൂസിക് കാസറ്റിൽ മാത്രമാണ് ഈ ഗാനമുള്ളത്. 'ഇത് ഛോട്ടാ മുംബൈയിലെ പാട്ട് തന്നെയാണോ' എന്നാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'ടോപ്പിൽ പോകുന്ന പടത്തിന്റെ വൈബിന് ഒരിക്കലും ഈ പാട്ട് ചേരില്ല. ഇതിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന പാട്ടുകൾ തന്നെ ധാരാളം'.- എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'ഇത് ഈ പടത്തിന് പറ്റിയ പാട്ടല്ല' എന്ന് പറയുന്നവരും കുറവല്ല.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഏക ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. തല എന്ന വിളിപ്പേരുള്ള വാസ്കോഡ ​ഗാമയായാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. കലാഭവൻ മണിയായിരുന്നു ചിത്രത്തിലെ വില്ലൻ.

ഭാവന, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോഡുകളിൽ ഛോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT