നിമിഷ് രവി അഹാനയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ വിവാഹമല്ല, വിവാഹനിശ്ചയവും കഴിഞ്ഞിട്ടില്ല': അഹാനയ്ക്കൊപ്പമുള്ള ഫോട്ടോയിൽ നിമിഷ് രവി

ഛായാ​ഗ്രാഹകൻ നിമിഷ് രവി വിവാഹവേളയിൽ എടുത്ത അഹാനയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടി അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അനിയത്തിയുടെ കല്യാണത്തിന് പട്ടുസാരിയിൽ അതിസുന്ദരിയായാണ് അഹാന എത്തിയത്. ഛായാ​ഗ്രാഹകൻ നിമിഷ് രവി വിവാഹവേളയിൽ എടുത്ത അഹാനയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെ ഫോട്ടോയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിമിഷ്.

തന്റെ വിവാഹമല്ല എന്നാണ് നിമിഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. പിങ്ക് കുർത്തി ധരിച്ച് അഹാനയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് നിമിഷ് പങ്കുവച്ചത്. മാച്ചിങ് ഔട്ട്ഫിറ്റിലുള്ള ഇവരുടെ ചിത്രം പുറത്തുവന്നതോടെ അഹാനയും നിമിഷും വിവാഹിതരാവുകയാണ് എന്ന് തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. വിവാഹ ആശംസകളുമായി നിരവധി പേർ എത്തിയതോടെയാണ് നിമിഷ് വിശദീകരണം കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’- എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്. അഹാനയുടെ അടുത്ത സുഹൃത്താണ് നിമിഷ്.

അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'