താപ്സി പന്നു/ ചിത്രം; ഇൻസ്റ്റ​ഗ്രാം, എഎൻഐ 
Entertainment

'ഗ്ലാമർ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ മാല'; നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി

ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഗ്ലാമര്‍ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ച് നടി ഹിന്ദു ദേവതകളെ അപമാനിച്ചു എന്നായിരുന്നു ആരോപണം. ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

കഴിഞ്ഞ ദിവസമാണ് ചുവന്ന ഡീപ് നെക്കിലുള്ള ​ഗൗണിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാലയാണ് താരം ധരിച്ചിരുന്നത്. സനാതന ധര്‍മ്മത്തെ മനപൂര്‍വ്വം അവഹേളിക്കാനുള്ള ആസൂത്രിതമായ ശ്രമമെന്നാണ് പരാതിയില്‍ പറയുന്നത്. 

മുംബൈയില്‍ വച്ച് നടന്ന ലാക്മെ ഫാഷന്‍ വീക്കിലാണ് ചുവന്ന നിറത്തിലുള്ള ഗൗണിനൊപ്പം ഈ മാല ധരിച്ച് തപ്സി പ്രത്യക്ഷപ്പെട്ടത്. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിനെതിരെയും മുമ്പ് ഏകലവ്യ പരാതി നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'