The Vvaan 
Entertainment

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, പിന്‍വലിച്ചില്ലെങ്കില്‍ നടപടി'; തമന്ന ചിത്രം 'ദ വന്‍' ട്രെയിലര്‍ വിവാദത്തില്‍

സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ദ വന്‍ വിവാദത്തില്‍. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായെത്തിയിരിക്കുകയാണ് യുവ സംഗീത സംവിധായകന്‍. തന്റെ പാട്ട് അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് ആരാധകര്‍. ദ വന്‍ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഗീത സംവിധായകന്‍ ആരോപണവുമായെത്തിയത്.

ഗായകനും സംഗീത സംവിധായകനുമായ സര്‍ഗം വൈഷ് ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഗാനം ചിത്രത്തിന്റെ ട്രെയിലറില്‍ കണ്ടതിന് പിന്നാലെയാണ് സര്‍ഗം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായെത്തിയത്. ട്രെയിലറില്‍ നിന്നും സിനിമയില്‍ നിന്നും തന്റെ പാട്ട് നീക്കം ചെയ്യണമെന്നാണ് സര്‍ഗം ആവശ്യപ്പെടുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ദ വന്‍ ട്രെയിലറില്‍ 25 സെക്കന്റോളം തന്റെ പാട്ട് യാതൊരു മാറ്റം പോലും വരുത്താതെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ഗം ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് വര്‍ഷമായി താന്‍ ഒരു വലിയ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ആ ചിത്രത്തിനായി ഒരുക്കിയ ഗാനമാണ് ദ വന്‍ ട്രെയിലറില്‍ ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് തന്റെ പാട്ട് ചിത്രത്തിലെത്തിയതെന്ന് അറിയില്ലെന്നും സര്‍ഗം പറയുന്നു.

ട്രെയിലറിലെ പാട്ടും തന്റെ പാട്ടും പ്ലെ ചെയ്ത് തന്റെ ആരോപണത്തിന് ശക്തി പകരുന്നുണ്ട് വിഡിയോയില്‍ സര്‍ഗം. ട്രെയിലറില്‍ നിന്നും തന്റെ പാട്ട് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. താന്‍ ഒരു വലിയ ലേബലുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്നും സര്‍ഗം പറയുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് തന്നെ നേരിട്ട് ബന്ധപ്പെടാനും സര്‍ഗം ആവശ്യപ്പെടുന്നുണ്ട്.

ദീപക് കുമാര്‍ മിശ്രയും അരുണഭ് കുമാറും സംവിധാനം ചെയ്യുന്ന ദ വന്‍: ഫോഴ്‌സ് ഓഫ് ദ ഫോറസ്റ്റ് ഹൊറര്‍ കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്തന്. ബാലജി മോഷന്‍ പിക്‌ചേഴ്‌സും ടിവിഎഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Composer slams Tamannah and Sidharth Malhotra starrer The Vvaan for using his music without consent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

വിഎച്ച്എസ്ഇ കോഴ്സുകൾ കാലികമായി പരിഷ്കരിക്കും: വിദഗ്ധസമിതിയെ ഉടൻ നിയോഗിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി

ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

വാഹന ഇന്‍ഷുറന്‍സില്‍ കീശ നിറയെ 'ലാഭം'; അറിയാം നോ ക്ലെയിം ബോണസ്