കസ്തൂരി ഫെയ്സ്ബുക്ക്
Entertainment

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

ഏറ്റവും പണം മുടക്കി വാങ്ങിയ ചെരിപ്പാണ് ഒരു മാസത്തിൽ ചീത്തയായത് എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് നടി കസ്തൂരി. പല വിഷയങ്ങളിലേയും അഭിപ്രായ പ്രകടനം താരത്തെ വിവാദങ്ങളിലാക്കാറുണ്ട്. ഇപ്പോൾ ഒരു ചെരുപ്പ് വാങ്ങി പണി കിട്ടിയതിനേക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ആണ് ചർച്ചയാവുന്നത്. താരം 4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് ഒരു മാസത്തിൽ ചീത്തയായി പോയി എന്നാണ് കസ്തൂരി പറയുന്നത്.

ചെരിപ്പുകൾക്ക് താൻ അധികം പണം മുടക്കാറില്ല എന്നാണ് താരം വിഡിയോയിൽ പറയുന്നത്. സാധാരണ 1000നു താഴെ നിൽക്കുന്ന ചെരിപ്പാണ് വാങ്ങാറുള്ളത്. എന്നാൽ കുറച്ച് ആഡംബര ചെരിപ്പുകളും തന്റെ കളക്ഷനിലുണ്ട്. കൂട്ടത്തിൽ ഏറ്റവും പണം മുടക്കി വാങ്ങിയ ചെരിപ്പാണ് ഒരു മാസത്തിൽ ചീത്തയായത് എന്നാണ് താരം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്ളിപ് ഫ്ളോപ് എന്ന ബ്രാൻഡിന്റെ ചെരിപ്പ് രണ്ട് മാസം മുൻപാണ് താരം വാങ്ങുന്നത്. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ചെരിപ്പ് വിട്ടു പോകാൻ തുടങ്ങി. രണ്ട് കാലിലേയും ചെരുപ്പുകളുടേയും മുൻ ഭാ​ഗം പൊളിഞ്ഞ നിലയിലാണ്. കൂടാതെ സ്ട്രാപ്പും വിട്ടു പോന്നു. ചെരിപ്പിന്റെ അവസ്ഥ കാണിച്ചുകൊണ്ടാണ് താരത്തിന്റെ വിഡിയോ.

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഇത് വൻ ഫ്ളോപ്പാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ചെരിപ്പ് ഡ്യൂപ്ലിക്കേറ്റാവാൻ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. കൂടാതെ കസ്തൂരിയെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇത്ര വിലകൂടിയ ചെരിപ്പ് ധരിക്കാറുണ്ടെന്ന് കണിക്കാനുള്ള ചീപ്പ് പബ്ലിസിറ്റിയാണ് ഇതെന്നായിരുന്നു വിമർശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT