Nyla Usha Trailer, Instagram
Entertainment

'കറുത്തച്ചൻ ഉള്ളതാണോ എന്ന് ചോദിച്ചില്ല, അറിഞ്ഞാൽ ഉറങ്ങില്ല, കഥ കേട്ടത് ബുദ്ധിമുട്ടായി'; മായനിലെ അനുഭവം പങ്കുവെച്ച് നൈല ഉഷ

ഞാൻ ഇന്നുവരെ ഒരു ഹൊറർ സിനിമ പോലും കണ്ടിട്ടില്ല. ഡീയസ് ഈറെ, ഭൂതകാലം, ഭ്രമയു​ഗം ഒന്നും ഞാൻ കാണില്ല. എനിക്ക് പേടിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ഹൊറർ സിനിമകൾ കാണാൻ തനിക്ക് ഭയമാണെന്നും പുതിയ ചിത്രമായ 'മായൻ'ന്റെ കഥ കേട്ടത് ബുദ്ധിമുട്ടായെന്നും നടി നൈല ഉഷ. സിനിമയുടെ പ്രമേയം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും ചിത്രത്തിൽ പരാമർശിക്കുന്ന കറുത്തച്ചനെക്കുറിച്ച് സംവിധായകൻ ജിതിനോട് ഇന്നുവരെ ചോദിച്ചിട്ടില്ലെന്നും താരം പറഞ്ഞു. 'മായൻ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു നയിലയുടെ തുറന്നുപറച്ചിൽ.

'മായൻ' സിനിമയുടെ കഥ കേട്ടപ്പോൾ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്നും ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും നൈല പറഞ്ഞു. സിനിമയിൽ പരാമർശിക്കുന്ന കറുത്തച്ചൻ യഥാർഥത്തിൽ ഉണ്ടോ എന്ന് ഇന്നും സംവിധായകൻ ജിതിനോട് ചോദിച്ചിട്ടില്ല. അതിന്റെ ഉത്തരം അറിയാൻ താൽപര്യമില്ലെന്നും അറിഞ്ഞാൽ പിന്നെ ഉറങ്ങാൻ കഴിയില്ലെന്നുമാണ് നൈലയുടെ വാക്കുകൾ.

തന്നെ അടുത്തറിയുന്നവർക്ക് ഇക്കാര്യം അറിയാമെന്നും താൻ വളരെ പേടിയുള്ള വ്യക്തിയാണെന്നും താരം കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ഹൊറർ സിനിമ പോലും കണ്ടിട്ടില്ലെന്നും നൈല പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം 'അനബെല്ല' കാണാൻ പോയ അനുഭവവും താരം അഭിമുഖത്തിൽ പങ്കുവെച്ചു. 'ഡീയസ് ഈറെ', 'ഭൂതകാലം', 'ഭ്രമയുഗം' തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയമായ ഹൊറർ ചിത്രങ്ങൾ പോലും താൻ കാണില്ലെന്നും പേടിയാണ് അതിന് കാരണമെന്നും താരം വ്യക്തമാക്കി.

നൈല ഉഷയുടെ വാക്കുകൾ :

'മായൻ' സിനിമയുടെ കഥകേട്ടപ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി. ഉറങ്ങാൻ കഴിഞ്ഞില്ല. സത്യം പറയാമല്ലോ, ശരിക്കും കറുത്തച്ചനൊക്ക ഉണ്ടോ എന്ന് ഞാൻ ഇന്നും ജിതിനോട് ചോദിച്ചി‌ട്ടില്ല. എനിക്കതിന്റെ ഉത്തരം അറിയേണ്ട. എനിക്കിതിലൊന്നും വിശ്വാസമില്ല. അറിഞ്ഞുകഴിഞ്ഞാൽ ഞാൻ ഉറങ്ങില്ല.

എന്നെ അടുത്തറിയുന്ന ആളുകൾക്കൊക്കെ അറിയാം ഞാനിങ്ങനെ പേ‌ടിയുള്ള ആളാണെന്ന്. ഞാൻ ഇന്നുവരെ ഒരു ഹൊറർ സിനിമ പോലും കണ്ടിട്ടില്ല. എന്റെ സുഹൃത്തുക്കൾ 'അനബെല്ല' കാണാനായി എന്നെ കൊണ്ടുപോയിരുന്നു. അന്ന് മുഖം പൊത്തി തലകുനിച്ചാണ് തിയേറ്ററിൽ ഇരുന്നത്. എന്റെ കഴുത്ത് വേ​ദനിക്കാൻ തുടങ്ങി. എനിക്കത്തരം സിനിമകൾ കാണാനേ സാധിക്കില്ല. ‍ഡീയസ് ഈറെ, ഭൂതകാലം, ഭ്രമയു​ഗം ഒന്നും ഞാൻ കാണില്ല. എനിക്ക് ഭയങ്കര പേടിയാണ്.

നയില ഉഷ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് 'മായൻ'. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ പ്രചാരണത്തിനിടെ നയില പങ്കുവെച്ച അനുഭവങ്ങളും ചിത്രത്തിന്റെ പ്രമേയത്തിലേക്കുള്ള ശ്രദ്ധ വർധിപ്പിക്കുന്നതാണ്.

'Couldn't sleep after hearing the story; still haven't asked if 'Karuthachan' exists'; Nyla Usha shares experience from 'Maayan'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; മാനേജർ തസ്തികകൾ, അവസാന തീയതി ഡിസംബർ 7

'ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കും?'; എൽപിഎസ്‌ടി സമരക്കാരുടെ അനുപാതം കുറയ്ക്കൽ ആവശ്യം തള്ളി മുഖ്യമന്ത്രി

സിവി ധനരാജ് കൊലപാതകം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

സൈജു കുറുപ്പിനൊപ്പം നന്ദ​ഗോവിന്ദം ഭജൻസും; 'ഹരിവരാസനം' ടീസർ പുറത്ത്