വിജയ്/ഫയല്‍ ചിത്രം 
Entertainment

വിജയ് ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ട; വിധിയ്ക്ക് സ്റ്റേ; താത്കാലികാശ്വാസം

ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ കോടതി പരാമര്‍ശങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്യുടെ മേല്‍ ചുമത്തിയിരുന്നു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ നീതി രഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടു. ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.

വിജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് നാരായണനാണ് ഹാജരായത്. പ്രവേശന നികുതിയെ ചോദ്യം ചെയ്തല്ല, സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങളെ ചോദ്യം ചെയ്താണ് ഹര്‍ജിയെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. വിജയ് അടയ്ക്കാന്‍ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തില്‍ അടയ്ക്കണം എന്ന് കോടതി നിര്‍ദേശിച്ചു. വിഷയം നീട്ടിക്കൊണ്ടു പോകാന്‍ താല്‍പര്യമില്ല, അതിനാല്‍ ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയ് യുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചു.

ജൂലൈ 13നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി വന്നത്. സിനിമയില്‍ മാത്രം മതിയോ അഴിമതിക്കെതിരായ പോരാട്ടം, ജീവിതത്തില്‍ റീല്‍ ഹീറോയാണോ താങ്കള്‍ തുടങ്ങിയ പരാമര്‍ശങ്ങളോടെയായിരുന്നു വിധി. 2012 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് വിജയ് അഞ്ച് കോടിയോളം രൂപ ഇറക്കുമതി തീരുവ അടച്ചതാണ്. എന്നാല്‍ ഇതിന് പുറമേ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരേ താരം കോടതിയെ സമീപിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21