'ക്രൂ'വിലെ രണ്ടാം ​ഗാനം പുറത്ത് യുട്യുബ് വിഡിയോ
Entertainment

'ചോളി കേ പീച്ചേ' തകർത്താടി കരീന കപൂർ; 'ക്രൂ'വിലെ രണ്ടാം ​ഗാനം, വിഡിയോ

ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കരീന കപൂർ, തബു, കൃതി സനോൺ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് എ കൃഷ്ണ സംവിധാനം ചെയ്യുന്ന ക്രൂ സിനിമയുടെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. ഇന്ത്യൻ സിനിമയെ ഒരുകാലത്ത് ഇളക്കി മറിച്ച 'ചോളി കേ പീച്ചേ'- എന്ന പാട്ടിന്റെ റീമിക്സാണ് ​ഗാനം. ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച ആരാധക പ്രശംസയാണ് ലഭിച്ചത്. ​ഒരു പാർട്ടി മോഡിൽ ചിത്രീകരിച്ചിരിക്കുന്ന ​ഗാന രം​ഗങ്ങളുടെ നൃത്ത സംവിധാനം ഫറാ ഖാൻ ആണ്. ഏയര്‍ ഹോസ്റ്റസുമാരായാണ് കരീനയും തബുവും കൃതിയും ചിത്രത്തിൽ എത്തുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണമുണ്ടാൻ ശ്രമിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ഒരു കോമഡി ത്രില്ലറാണ് ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം. ദിൽജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിൽ ലക്ഷ്മി കാന്ത് പ്യാരിലാല്‍ സം​ഗീതം ചെയ്ത 'ചോളി കേ പീച്ചേ' എന്ന ​ഗാനം പാൻ ഇന്ത്യ തലത്തിൽ തന്നെ വൻ ഹിറ്റായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT