ഫയല്‍ ചിത്രം 
Entertainment

നീലച്ചിത്ര നിര്‍മ്മാണം; നടി ശില്‍പ്പ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ മുംബൈ ക്രൈംബ്രാഞ്ച് സംഘം നടി ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ മുംബൈ ക്രൈംബ്രാഞ്ച് സംഘം നടി ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്യുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച വൈകീട്ടാണ് ക്രൈംബ്രാഞ്ച് സംഘം ശില്‍പ്പയുടെ വീട്ടിലെത്തിയത്. തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ ശില്‍പ്പ അനുമതി നല്‍കിയതായും ചോദ്യം ചെയ്യല്‍ ആരംഭിച്ചതുമായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ടാണ്  വ്യവസായിയും ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതത്. കൂടുതല്‍ പ്രമുഖര്‍ ഉള്‍പ്പെടുന്നെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അശ്ലീലച്ചിത്രം നിര്‍മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍  മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്; ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

ടാറ്റ കാറുകള്‍ക്ക് വമ്പന്‍ ഓഫര്‍; ഓണത്തിന് 2.25 ലക്ഷം വരെ ആനുകൂല്യം

'രംഗണ്ണന്‍ ഓണ്‍ ഫയര്‍..'; സോഷ്യല്‍ മീഡിയ തൂക്കി ഫാഫ; കോളേജ് കുട്ടികള്‍ക്കൊപ്പം ഫഹദിന്റെ ഡാന്‍സ്‌

ഗുണനിലവാരമില്ല; 'കേര ഡയമണ്ട്' വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

'സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ പേടിയായി, ചേട്ടനെ നോക്കിയപ്പോള്‍ പറഞ്ഞത്'; വൈറല്‍ വിഡിയോയെക്കുറിച്ച് വിസ്മയ