ചിത്രം: ഫേസ്ബുക്ക് 
Entertainment

എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും മനസ്സിലാക്കാൻ പറ്റിയില്ല; മുകേഷ് നല്ല ഭർത്താവല്ലെന്ന് മേതിൽ ദേവിക 

വേർപിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും ദേവിക പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടനും എംഎൽഎയുമായ മുകേഷുമായുള്ള തന്റെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വേർപിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും നർത്തകി മേതിൽ ദേവിക. മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ലെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നു ദേവിക പറഞ്ഞു. 

"തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു", മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവികയുടെ പ്രതികരണം. മുകേഷിൻറെ കുടുംബത്തോടും മുകേഷിനോടും തനിക്ക് പ്രശ്നമില്ലെന്നും പുറത്തു കേൾക്കുന്ന ഗോസിപ്പുകൾ ശരിയല്ല ദേവിക പറഞ്ഞു.  

"‌ഞാൻ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. ജീവിതത്തിൽ അദ്ദേഹം നല്ല ഭർത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാനായില്ല. എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. ഇനി മനസ്സിലാക്കാൻ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം", ദേവിക പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും മേതിൽ ദേവിക പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT