പ്രണവിന്റെ നായികയായി തന്നെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നു എന്ന് പറയുകയാണ് ദര്‍ശന 
Entertainment

ഇതിനെയൊക്കെ എന്തിനാണ് പ്രണവിന്റെ നായികയാക്കിയത്? അവര്‍ അസ്വസ്ഥരായിരുന്നു: ദര്‍ശന രാജേന്ദ്രന്‍

പ്രണവിന്റെ നായികയായി തന്നെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നു എന്ന് പറയുകയാണ് ദര്‍ശന

Author : സമകാലിക മലയാളം ഡെസ്ക്

തിയറ്ററില്‍ വന്‍ വിജയമായി മാറിയ സിനിമയാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷത്തിലെത്തിയത്. എന്നാല്‍ പ്രണവിന്റെ നായികയായി തന്നെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നു എന്ന് പറയുകയാണ് ദര്‍ശന. സോഷ്യല്‍ മീഡിയയില്‍ തന്നെ ചീത്തവിളിച്ചിട്ടുള്ള കമന്റുകളായിരുന്നു എന്നാണ് താരം പറയുന്നത്.

ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമന്റുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളില്‍ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായി. പക്ഷേ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകള്‍ക്കും സ്‌നേഹിക്കപ്പെടാമെന്നും സ്ലോമോഷനില്‍ നടന്ന് മുടി പറത്താമെന്നും മനസിലാക്കി കൊടുക്കാന്‍ സാധിച്ചു. പക്ഷേ എന്നെ പൂരത്തെറിയായിരുന്നു. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിന്റെ നായികയാക്കിയത് എന്നായിരുന്നു അവരൊക്കെ ചോദിച്ചത്. - ദര്‍ശന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജേഷ് മാധവനും റോഷന്‍ മാത്യുവുമെല്ലാം തനിക്ക് ഇത്തരം കമന്റുകള്‍ അയച്ചുതരുമായിരുന്നു എന്നും താരം പറയുന്നു. താന്‍ മെന്റലി ഓക്കെയായി ഇരിക്കുന്ന സമയത്ത് മാത്രമാണ് ഇത്തരം കമന്റുകള്‍ നോക്കിയിരുന്നതെന്നും അതിനാല്‍ അതൊന്നും തന്നെ ബാധിക്കാറില്ല എന്നുമാണ് ദര്‍ശന പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT