​ഗിന്നസ് പക്രു, മകൾ ദീപ്ത കീർത്തിയുടെ ഡാൻസ്/ ഫേയ്സ്ബുക്ക് 
Entertainment

അച്ഛന്റെ പാട്ടിനൊപ്പം ചുവടുവെച്ച് മകൾ; വിഡിയോയുമായി ​ഗിന്നസ് പക്രു

'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ' എന്ന ​ഗാനത്തിനൊപ്പമായിരുന്നു ദീപ്തയുടെ ഡാൻസ്

സമകാലിക മലയാളം ഡെസ്ക്

ച്ഛന്റെ സിനിമയിലെ പാട്ടിനൊപ്പം ചുവടുവെച്ച് ​ഗിന്നസ് പക്രുവിന്റെ മകൾ ദീപ്ത കീർത്തി. ​ഗിന്നസ് പക്രു തന്നെയാണ് മകളുടെ അടിപൊളി ഡാൻസ് സോഷ്യൽ മീ‍ഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ‍പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രമായി ​ഗിന്നസ് പക്രു എത്തിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ 'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ' എന്ന ​ഗാനത്തിനൊപ്പമായിരുന്നു ദീപ്തയുടെ ഡാൻസ്. 

‘അച്ഛന്റെ പാട്ടിൽ, മകളുടെ ചുവടുകൾ’ എന്ന അടിക്കുറിപ്പിനൊപ്പം താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്. വീടിന്റെ മുന്നിൽ നിന്ന് മനോ​ഹരമായി നൃത്തം ചെയ്യുകയാണ് ദീപ്ത. നിരവധി പേരാണ് ​ദീപ്തയെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

കഴിഞ്ഞ ദിവസം മകൾക്ക് സർപ്രൈസ് സമ്മാനം നൽകി ​ഗിന്നസ് പക്രു മകളെ ഞെട്ടിച്ചിരുന്നു. നായക്കുട്ടിയെയാണ് സമ്മാനമായി നൽകിയത്. ഇതിന്റെ വിഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT