നിതിൻ ദേശായ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നിതിൻ ദേശായിയുടെ മരണം: അഞ്ച് പേർക്കെതിരെ കേസെടുത്തു

നിതിൻ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായിയുടെ മരണത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയാണ് മഹാരാഷ്ട്ര റെയ്​ഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇസിഎൽ ഫിനാൻസിന്റേയും എഡില്‍വെയ്സ് ഗ്രൂപ്പിന്റേയും ഉദ്യോ​ഗസ്ഥർക്കെതിരെയാണ് എഫ്ഐആർ. 

നിതിൻ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് നിതിൻ ദേശായി എഡില്‍വെയ്സ് ഗ്രൂപ്പില്‍ നിന്ന് വായ്പ ഇടുത്തിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹം. പ്രതികളായ അഞ്ചുപേര്‍ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് നിതിന്‍റെ മരണത്തിലേക്ക് നയിച്ചത് എന്നുമാണ് നേഹയുടെ പരാതിയില്‍ പറയുന്നത്. 

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ തൂങ്ങി മരിച്ച നിലയിൽ നിതിൻ ദേശായിയെ കണ്ടെത്തുന്നത്. സ്റ്റുഡിയോസിൽ നടത്തിയ പരിശോധനയിൽ നിതിൻ ദേശായിയുടെ 11 ഓഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നുണ്ട്. 

ദേശായിയുടെ എന്‍ഡി ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 2016, 2018 വര്‍ഷങ്ങളിലായി ഇസിഎല്‍ ഫിനാന്‍സില്‍ നിന്ന് 185 കോടി രൂപയാണ് വായ്പയായി എടുത്തത്. 2020 ജനുവരി മുതല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയികുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT