ദീക്ഷിത് ഷെട്ടി 
Entertainment

ദീക്ഷിത് ഷെട്ടി മലയാളത്തിലേക്ക്; ഒപ്പം ഷൈന്‍ ടോം ചാക്കോയും, സോജന്‍ ജോസഫ് ചിത്രത്തില്‍

ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദ്യുമന കൊളേഗല്‍ ആണ് ഒപ്പീസ് നിര്‍മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത കന്നഡ-തെലുങ്ക് നടന്‍ ദീക്ഷിത് ഷെട്ടി മലയാളത്തിലേക്ക്. സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ഒപ്പീസിലൂടെയാണ് ദീക്ഷിതിന്റെ മലയാളത്തിലേക്കുള്ള ചുവടുവെപ്പ്. ദീക്ഷിതിനൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ദര്‍ശന നായരാണ് നായിക. ഇഷാ തല്‍വാര്‍ കുറച്ചുനാളത്തെ ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഒപ്പീസ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചു പോരുന്ന സോജന്‍ ജോസഫ് കോപ്പയിലെ കൊടുങ്കാറ്റ്, അലര്‍ട്ട് 24/7എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 
 
ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദ്യുമന കൊളേഗല്‍ ആണ് ഒപ്പീസ് നിര്‍മിക്കുന്നത്. റഫീഖ് അഹമ്മദ്, ബി.കെ ഹരി നാരായണന്‍, മനോജ് യാദവ് എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു. മലയാളിയും ബോളിവുഡ് ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിലാണ് കാമറാമാന്‍. ഷൈന്‍ ടോം ചാക്കോയും ദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ദസര വന്‍ വിജയം നേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT