Ranveer Singh, Deepika Padukone ഇൻസ്റ്റ​ഗ്രാം
Entertainment

'ഇപ്പോൾ ആരായി...?'; 'ധുരന്ധർ 2' ട്രോളുകളിൽ മൗനം വെടിഞ്ഞ് ദീപിക പദുക്കോൺ

ദീപികയുടെ മറുപടി വന്നതോടെ താരത്തിന് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തി.

സമകാലിക മലയാളം ഡെസ്ക്

'ധുരന്ധർ 2' ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോഴും ചിത്രത്തിലെ നായകനായ രൺവീർ സിങ്ങിന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണിന്റെ മൗനം ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ ട്രോളന്മാർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക.

സിനിമയെക്കുറിച്ച് ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും പങ്കുവെക്കാത്തതായിരുന്നു ചർച്ചകൾക്ക് വഴിവെച്ചത്. സിനിമയുടെ പ്രീമിയർ ഒഴിവാക്കി താരം ഭർതൃപിതാവിനൊപ്പം സിത്താർ കൺസേർട്ടിന് പോയതും പലരെയും ചൊടിപ്പിച്ചു.

ഇത് സംവിധായകനോടുള്ള വിയോജിപ്പാണോ ദാമ്പത്യത്തിലെ അസ്വാരസ്യമാണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റഗ്രാം റീലിന് താഴെയാണ് ദീപിക തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. "എന്റെ സുഹൃത്തേ, നിങ്ങളെല്ലാവരും കാണുന്നതിനും എത്രയോ മുൻപേ ഞാൻ സിനിമ കണ്ടു കഴിഞ്ഞു. ഇപ്പോൾ ആരോടാണ് പരിഹാസം?"- ദീപിക കുറിച്ചു.

ദീപികയുടെ മറുപടി വന്നതോടെ താരത്തിന് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തി. ഭർത്താവിന്റെ വിജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാതിരിക്കാനാണ് താരം പ്രീമിയറിന് വരാതിരുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സ്നേഹം പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർബന്ധമല്ലെന്നും ദീപിക എപ്പോഴും ഇത്തരം ട്രെൻഡുകളിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണെന്നും ആരാധകർ കുറിച്ചു.

ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ 2 ഇന്ത്യയിൽ മാത്രം 1032 കോടിയും ആഗോളതലത്തിൽ 1600 കോടിയിലധികവും ചിത്രം നേടിക്കഴിഞ്ഞു. ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. അതേസമയം ഷാരുഖിനൊപ്പമുള്ള കിങ്, അല്ലു അർജുൻ ചിത്രം രാക്ക എന്നിവയാണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Cinema News: Actress Deepika Padukone breaks silence on Dhurandhar 2 trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മരുന്ന് വാങ്ങാന്‍ മാസം 5000 രൂപ ചെലവ് വരും, എല്ലാ പാര്‍ട്ടികളോടും ചോദിച്ചിരുന്നു'

കാറില്‍ ഇനി ഈസിയായി വാട്‌സ്ആപ്പ് ഉപയോഗിക്കാം, ചാറ്റും കോളും ചെയ്യാം, കാര്‍പ്ലേയില്‍ പുതിയ അപ്‌ഡേറ്റ്

'തല വരാൻ വൈകും'; ധോനിയുടെ പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ആരാധകർക്ക് നിരാശ

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

'പിള്ളേര് മോഡിഫൈ ചെയ്യട്ടെ, അതിലെന്താ തെറ്റ്?', വൈറലായി വിഡി സതീശന്റെ റീല്‍

SCROLL FOR NEXT