ദീപിക ഇൻസ്റ്റ​ഗ്രാം
Entertainment

പർപ്പിൾ സാരിയിൽ ദീപിക, 'എൻ്റെ മനോഹരമായ പിറന്നാൾ സമ്മാന'മെന്ന് രൺവീർ

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്‌നിൽ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ രൺവീർ സിങും ദീപിക പദുക്കോണും. സെപ്റ്റംബറിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തുക. ഇന്ന് രൺവീറിന്റെ 39-ാം ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് രൺവീറിന് പിറന്നാൾ ആശംസകൾ നേരുന്നത്.

അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും സം​ഗീത് ചടങ്ങിന് പങ്കെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ദീപിക. പർപ്പിൾ നിറത്തിലെ സാരിയിലാണ് ദീപിക ചടങ്ങിനെത്തിയത്. 'വെറുതേ...കാരണം ഇന്ന് വെള്ളിയാഴ്ച രാത്രിയാണ്... കുഞ്ഞിന്റെ ഇമോജിയ്ക്കൊപ്പം പാർട്ടി ആ​ഗ്രഹിക്കുന്നു'വെന്നാണ് ദീപിക ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

രൺവീറിനെ ടാ​ഗ് ചെയ്തിട്ടുമുണ്ട് താരം. 'എൻ്റെ മനോഹരമായ പിറന്നാൾ സമ്മാനം, ഐ ലവ് യു' എന്നാണ് ദീപികയുടെ പോസ്റ്റിന് രൺവീർ കമന്റ് ചെയ്തിരിക്കുന്നത്. മാർച്ചിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന കാര്യം ദീപികയും രൺവീറും അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ലായിരുന്നു ഇരുവരും വിവാഹിതരായത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയാണ് ദീപികയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്‌നിൽ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍