Deepika Padukone and Prakash Padukone 
Entertainment

വിഷാദരോഗിയായ സുഹൃത്തിന്റെ മരണം തളര്‍ത്തി; അങ്ങനെയാണ് അവള്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്; ദീപികയെക്കുറിച്ച് അച്ഛന്‍

സുഹൃത്ത് മരിച്ചു. അതോടെയാണ് കൂടുതല്‍ ആളുകളെ ബോധവത്കരിക്കണമെന്ന് തീരുമാനിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഓണ്‍ സ്‌ക്രീനിലെ പ്രകടനം മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ ഇടപെടലുകളും ദീപിക പദുക്കോണിന് കയ്യടി നേടിക്കൊടുത്തിട്ടുണ്ട്. വിഷാദരോഗത്തെക്കുറിച്ച് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ദീപികയുടെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തനിക്കു കടന്നു പോകേണ്ടി വന്ന വിഷാദാവസ്ഥയെക്കുറിച്ചുള്ള ദീപികയുടെ തുറന്നു പറച്ചിലും പലരുടേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു.

ദ ലിവ് ലവ് ലാഫ് ഫൗണ്ടേഷനിലൂടെയാണ് ദീപികയുടെ പ്രവര്‍ത്തനങ്ങള്‍. ദീപികയുടെ ഫൗണ്ടേഷനെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ പിതാവും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പദുക്കോണ്‍. മകളുടെ തീരുമാനത്തോട് തനിക്കും ഭാര്യയ്ക്കും യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്നാണ് പ്രകാശ് പദുക്കോണ്‍ പറയുന്നത്.

''മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍, അവള്‍ എല്ലാം തുറന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. കാരണം അവള്‍ ആളുകളെ സഹായിക്കാന്‍ സാധിക്കുന്ന നിലയിലാണുള്ളത്. അത് തിരിച്ചറിഞ്ഞാണ് അവള്‍ സംസാരിച്ചത്. പിന്നീട്, കുറച്ച് മാസങ്ങള്‍ കഴിഞ്ഞതും അവളുടെ സുഹൃത്ത് മരിച്ചു. അതോടെയാണ് കൂടുതല്‍ ആളുകളെ ബോധവത്കരിക്കണമെന്നും അതിനെന്തെങ്കിലും ചെയ്യണമെന്നും അവള്‍ തീരുമാനിക്കുന്നത്. അങ്ങനെയാണ് അവള്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.'' പ്രകാശ് പദുക്കോണ്‍ പറയുന്നു.

''അവള്‍ ഞങ്ങളുടെ അടുത്തു വന്നു. സെലിബ്രിറ്റികള്‍ സ്ത്രീകള്‍ക്ക് വേണ്ടിയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മറ്റ് സാമൂഹിക വിഷയങ്ങളിലും ഇടപെടലുകള്‍ നടത്താറുണ്ട്. പക്ഷെ എനിക്ക് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്‌തോളൂവെന്ന് ഞാന്‍ പറഞ്ഞു. നല്ല കാര്യത്തിനാണെങ്കില്‍ പിന്തുണ നല്‍കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. മാനസികാരോഗ്യം വളരെ ഗൗരവ്വമുള്ള വിഷയമാണ്. പക്ഷെ അതേക്കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ക്ക് മടിയാണ്. മാനസികാരോഗ്യത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ സ്റ്റിഗ്മയുണ്ട്'' എന്നും താരം പറയുന്നു.

Deepika Padukone started her foundation for mental health awareness because of a friend's death. Father Prakash Padukone talks about it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ