Dev Mohan, Indrans 
Entertainment

'ചേട്ടാ എനിക്കൊരു ഷര്‍ട്ട് തയ്ച്ച് തരുമോ?; പിറ്റേന്ന് രാവിലെ എനിക്കുള്ള ഷര്‍ട്ട് റെഡി'; ദേവ് മോഹനെ ഞെട്ടിച്ച ഇന്ദ്രന്‍സ്

ചേട്ടന്‍ തന്നെ എന്റെ അളവൊക്കെ എടുത്തു. അടുത്ത ദിവസം രാവിലെ വന്നപ്പോള്‍ എനിക്ക് പുതിയൊരു ഷര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ പാത്ത് ബ്രേക്കർ ആണ് ഇന്ദ്രന്‍സ്. കോമഡിയിലേക്ക് ഒതുക്കപ്പെട്ടിടത്തു നിന്നും മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം അടക്കം നേടിയ നായകനടനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. ഈയ്യടുത്ത് സൂര്യയ്‌ക്കൊപ്പം അഭിനയിച്ച കറുപ്പിലൂടെ തമിഴ്‌നാട്ടിലും കയ്യടി നേടുകയാണ് ഇന്ദ്രന്‍സ്.

അംഗീകാരങ്ങളും കയ്യടികളും തേടിയെത്തുമ്പോഴും താനായിരിക്കാന്‍ മറന്നിട്ടില്ല ഇന്ദ്രന്‍സ്. തന്റെ ലാളിത്യവും എളിമയുമൊന്നും അദ്ദേഹത്തെ വിട്ടു പോയിട്ടില്ല. ഇപ്പോഴിതാ ഇന്ദ്രന്‍സിനെക്കുറിച്ചുള്ള നടന്‍ ദേവ് മോഹന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അനന്തന്‍ കാട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇന്ദ്രന്‍സ് തനിക്ക് വേണ്ടി ഷര്‍ട്ടി തുന്നി തന്ന അനുഭവമാണ് ദേവ് മോഹന്‍ പങ്കുവെക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവ് അനുഭവം പങ്കിട്ടത്. ആ വാക്കുകളിലേക്ക്:

''ഇന്ദ്രേന്‍സേട്ടനും ഞാനും ഒരേ കാരവന്‍ ഷെയര്‍ ചെയ്യുകയായിരുന്നു. മുമ്പില്‍ ചേട്ടനും പിറകില്‍ ഞാനും. ഞങ്ങള്‍ക്കിടയിലൊരു വാതിലുണ്ട്. ആ ഡോര്‍ അടച്ചിടാറില്ല. ഞങ്ങള്‍ക്ക് ഇടയ്ക്കിടെ കാണാനും സംസാരിക്കാനുമൊക്കെയായിട്ട്. ഞാന്‍ ഇപ്പുറത്തിരുന്ന് നോക്കുമ്പോള്‍ ചേട്ടന്‍ എന്തോ ചെയ്യുന്നുണ്ട്. ചേട്ടന്റെ ഷര്‍ട്ടില്‍ എന്തോ പറ്റിയിട്ട് അദ്ദേഹം തുന്നുകയായിരുന്നു. ചേട്ടന്‍ തന്നെയാണ് ചെയ്യുന്നത്. ഞാനത് ഫോണില്‍ വിഡിയോ എടുത്തു. അത് ചേട്ടന്‍ കണ്ടു. പിന്നെ ഞങ്ങള്‍ അതേക്കുറിച്ചൊക്കെ സംസാരിച്ചു.

ചേട്ടന്‍ നൂറിന് മുകളില്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. അന്ന് റെഡി മെയ്ഡ് എന്ന ഓപ്ഷനില്ല, എല്ലാം തുണിയെടുത്ത് തയ്ക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു. ചേട്ടാ എനിക്കൊരു ഷര്‍ട്ട് തയ്ച്ച് തരുമോ എന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. പിന്നെ അതിനെന്താ എന്ന് പറഞ്ഞു. നിനക്കിഷ്ടമുള്ളൊരു തുണി മേടിച്ച് വരാന്‍ പറഞ്ഞു. അതുമായി ചെന്നപ്പോള്‍ ചേട്ടന്‍ തന്നെ എന്റെ അളവൊക്കെ എടുത്തു.

അടുത്ത ദിവസം രാവിലെ വന്നപ്പോള്‍ എനിക്ക് പുതിയൊരു ഷര്‍ട്ട്. അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാന്‍ ഒരിതില്‍ അങ്ങ് ചോദിച്ചതാണ്. വൈകുന്നേരം പറഞ്ഞു, പിറ്റേന്ന് രാവിലെയായപ്പോഴേക്കും ദേ ഷര്‍ട്ട് അവിടെ വച്ചിട്ടുണ്ടെന്ന്. ഞാന്‍ ആ ഷര്‍ട്ട് ഇട്ട് ചേട്ടനെ ഇട്ട് കാണിച്ചു. എന്തെങ്കിലും മാറ്റണോ എന്ന് ചേട്ടന്‍ ചോദിച്ചു. ഒന്നും വേണ്ട, എവരി തിങ് ഈസ് പെര്‍ഫെക്ട് എന്ന് ഞാന്‍ പറഞ്ഞു. അതിടാന്‍ ഒരു സ്‌പെഷ്യല്‍ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍''.

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനന്തന്‍ കാട്. ആര്യയാണ് ചിത്രത്തിലെ നായകന്‍. മുരളി ഗോപിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. നിഖില വിമല്‍, റെജീന കാസന്‍ഡ്ര എന്നിവരും ചിത്രത്തിലുണ്ട്. ജൂണ്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

Dev Mohan shares how Indrans stitched a shirt for his during Ananthan Kaadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

'ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല'; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ഇന്നും തീവ്രമഴ, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; അരുണാചലിലെ 27 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തി ഇന്ത്യ