Dhanush, Dhoni, Karthi എക്സ്
Entertainment

'ധോനി നമുക്കിത് രണ്ടുമായിരുന്നു, നിങ്ങൾ എന്നും ഞങ്ങളുടെ 'തല' ആയിരിക്കും'; വൈകാരിക കുറിപ്പുമായി ധനുഷും കാർത്തിയും

'ചില കളിക്കാർ നമ്മളെ രസിപ്പിക്കും. മറ്റു ചിലർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ എം എസ് ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ചു കൊണ്ട് നിരവധി ആരാധകരാണ് സോഷ്യൽ മീ‍ഡിയയിൽ എത്തിയിരിക്കുന്നത്. നടൻ ധനുഷ് ധോനിയെക്കുറിച്ച് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വെറുമൊരു കളിക്കാരനപ്പുറം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ധോനിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ധനുഷിന്റെ ഈ വരികൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങളില്ലാതെ ഈ കളി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല എന്നാണ് ധനുഷ് കുറിച്ചിരിക്കുന്നത്. എക്സിലൂടെയായിരുന്നു ധനുഷ് കുറിപ്പ് പങ്കുവച്ചത്. നടൻ കാർത്തിയും ധോനിക്ക് ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

"ചില കളിക്കാർ നമ്മളെ രസിപ്പിക്കും. മറ്റു ചിലർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും. എംഎസ് ധോനി നമുക്കിത് രണ്ടുമായിരുന്നു. സമ്മാനിച്ച എല്ലാ ഓർമകൾക്കും നന്ദി. നിങ്ങളില്ലാത്ത കളി ഇനി ഒരിക്കലും പഴയതു പോലെയായിരിക്കില്ല. എങ്കിലും, കളിക്കളത്തിന് പുറത്ത് നിങ്ങളെ കാണാനായി ഞാൻ കാത്തിരിക്കും.

നിങ്ങളുടെ ഉപദേശങ്ങളിൽ നിന്നും അറിവിൽ നിന്നും ആയിരക്കണക്കിന് യുവാക്കൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്; വരും തലമുറയ്ക്കും പ്രചോദനമേകാനും അവരിൽ ആവേശം നിറയ്ക്കാനും ഇത് തുടർന്നും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്ര പറയട്ടെ, ചാംപ്യനേ!"- ധനുഷ് കുറിച്ചു.

"ഒരു യുവാവ് നമ്മുടെ കൺമുന്നിൽ വെച്ച് തന്നെ ഒരു ഇതിഹാസമായി വളരുന്നത് കാണാൻ ഭാഗ്യം ലഭിച്ച തലമുറയിൽ പെട്ടവരാണ് ഞങ്ങൾ! ധോനി സാബ്... 'നമ്പർ 7' എന്നത് വെറുമൊരു സംഖ്യയല്ല, അതിനപ്പുറം മറ്റെന്തോ ആണ്.

ചെന്നൈയെ സംബന്ധിച്ചിടത്തോളം, ഇത് അസംഖ്യം വികാരങ്ങളെയും, മറക്കാനാവാത്ത വിജയങ്ങളെയും, 'അവസാന നിമിഷം വരെ ഒന്നും അവസാനിക്കുന്നില്ല' എന്ന് ദശലക്ഷക്കണക്കിന് ആളുകളെ വിശ്വസിപ്പിച്ച ആ മാന്ത്രിക നിമിഷങ്ങളെയും കുറിക്കുന്നു.

നിങ്ങളുടെ കളിയിലൂടെ മാത്രമല്ല, നിങ്ങളുടെ വിനയം, മനുഷ്യത്വം, കളിക്കളത്തിനകത്തും പുറത്തും നിങ്ങൾ പെരുമാറിയ രീതി എന്നിവയിലൂടെയും ഒരു തലമുറയെ മുഴുവൻ നിങ്ങൾ പ്രചോദിപ്പിച്ചിരിക്കുന്നു. ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോയാലും, നിങ്ങൾ എന്നും ഞങ്ങളുടെ 'തല' ആയിരിക്കും! ഏറെ സ്നേഹവും ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു".- എന്നാണ് ധോനിക്ക് ആശംസകൾ അറിയിച്ച് നടൻ കാർത്തി കുറിച്ചിരിക്കുന്നത്.

Dhanush and Karthi bids farewell to MS Dhoni after IPL retirement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു ദുര്‍ബല നിമിഷത്തില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടുപോയി; ചെയ്തത് ശരിയായില്ലെന്ന് ടിപി രാമകൃഷ്ണന്‍

ഇസ്രായേൽ പാർലമെന്റ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തു; നെതന്യാഹുവിനെതിരെ പ്രതിപക്ഷ നീക്കം ശക്തം

യുപിഐയില്‍ അബദ്ധത്തില്‍ ആളുമാറി പണം അയച്ചോ?, തിരികെ കിട്ടാന്‍ നിരവധി വഴികള്‍; വിശദാംശങ്ങള്‍

ദുബൈയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഭക്ഷണം വേഗത്തിൽ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ ബാധിക്കുന്ന 6 പ്രശ്നങ്ങൾ