'കരിയറിന്റെ തുടക്കത്തിൽ തെറ്റുകൾ പറ്റിയിട്ടുണ്ട്, ചില പ്രൊജക്ടുകൾ ഒഴിവാക്കേണ്ടതായിരുന്നു'; തുറന്നുപറഞ്ഞ് ശ്രീലീല

'എനിക്ക് വന്ന ഓഫറുകളിലെല്ലാം ഞാൻ ഒപ്പിട്ടു'.
Sreeleela
Sreeleelaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് ശ്രീലീല. ഡാൻസിലൂടെയാണ് ശ്രീലീല പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ളത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മുൻനിര നായകൻമാർക്കൊപ്പവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെയും ഭാ​ഗമാകാൻ ശ്രീലീലയ്ക്ക് ആയി. തെലു​ഗു, കന്നഡ ഭാഷകളിലാണ് സജീവമെങ്കിലും അടുത്തിടെ പരാശക്തി എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും നടി അരങ്ങേറ്റം കുറിച്ചിരുന്നു.

കാർത്തിക് ആര്യനൊപ്പം ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ശ്രീലീല. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' ആണ് ശ്രീലീലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ നിരവധി ഹിറ്റുകളുടെ ഭാ​ഗമായെങ്കിലും തുടർച്ചയായ വൻ പരാജയങ്ങളും ശ്രീലീല നേരിട്ടിരുന്നു.

തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് ശ്രീലീല തുറന്നുസമ്മതിച്ചു. തന്റെ പുതിയ ചിത്രമായ 'ഓം'-ന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീലീല. "എന്റെ ചെറുപ്രായത്തിൽ, ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് തെറ്റുകൾ പറ്റുകയും തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

എനിക്ക് വന്ന ഓഫറുകളിലെല്ലാം ഞാൻ ഒപ്പിട്ടു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ചില പ്രൊജക്ടുകൾ ഒഴിവാക്കുകയും ചെയ്യേണ്ടതായിരുന്നു എന്ന് തോന്നുന്നു".- ശ്രീലീല പറഞ്ഞു. തെലു​ഗുവിൽ അടുത്തിടെ പുറത്തിറങ്ങിയ ശ്രീലീലയുടെ നാല് സിനിമകളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.

Sreeleela
'സ്പൈഡർമാന്റെ' റെക്കോർഡ് തകർക്കുമോ 'ഡൂംസ്‌ഡേ'? അഡ്വാൻസ് ബുക്കിങ്ങിൽ കുതിപ്പ്; ആദ്യ മണിക്കൂറിൽ വിറ്റത് 50,000 ടിക്കറ്റുകൾ
Sreeleela
ആരാകും ബോണ്ട് ​ഗേൾ? റോബർട്ട് പാറ്റിൻസണിന്റെ നായികയാകാൻ സെൻഡയയും മാർഗരറ്റ് ക്വാളിയും?
Sreeleela
'അതോടെ മതിയായി'; മമ്മൂട്ടിയെ ആദ്യം പരിചയപ്പെട്ടപ്പോഴുള്ള രസകരമായ അനുഭവം പങ്കുവച്ച് ശ്രീലീല
Summary

Sreeleela admits her career mistake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER