ഫോട്ടോ: ട്വിറ്റർ 
Entertainment

ഇളയരാജയുടെ വേഷത്തിൽ ധനുഷ്, ബയോപിക് ഒരുങ്ങുന്നു

ഇളയരാജയാകാൻ ധനുഷ് യെസ് മൂളിയതായാണ് വാർത്തകൾ പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സം​ഗീത ലോകത്തെ ഏക്കാലത്തേയും മികച്ച സം​ഗീത സംവിധായകരിൽ ഒരാളാണ് ഇളയരാജ. തമിഴിലും മലയാളത്തിലുമുൾപ്പടെ നിരവധി ഭാഷകളിലായി സം​ഗീതം ഒരുക്കിയിരിക്കുന്നത്. ഇളയരാജയുടെ ജീവിതം സിനിമയാകുകയാണ്. നടൻ ധനുഷ് ആകും ഇളയരാജയുടെ വേഷത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. 

ഇളയരാജയാകാൻ ധനുഷ് യെസ് മൂളിയതായാണ് വാർത്തകൾ പുറത്തുവരുന്നത്. ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ കുറച്ചു നാളുകൾക്ക് മുൻപാണ് അച്ഛന്റെ വേഷത്തിൽ ധനുഷ് എത്തിയാൽ നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത്. അതിനു പിന്നാലെയാണ് ബയോപിക് വരുന്നതായി വാർത്തകൾ വരുന്നത്. 

അടുത്ത വർഷം ചിത്രത്തിൻെറ ഷൂട്ടിങ് ആരംഭിക്കും. 2025ൽ ചിത്രം റിലീസ് ചെയ്യും. ആദ്യമായാണ് ധനുഷ് ഒരു ബയോപിക്കിൽ അഭിനയിക്കുന്നത്. ഇളയരാജയുടെ കടുത്ത ആരാധകനാണ് ധനുഷ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിര്‍മിക്കുകയെന്നും സൂചനയുണ്ട്. ആരാധകർ ആഘോഷമാക്കുകയാണ് വാർത്ത. ഫോട്ടോഷോപ്പ് ചെയ്ത ഇളയരാജയുടെ ലുക്കിലുള്ള ധനുഷിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT