Dhanush ഫെയ്സ്ബുക്ക്
Entertainment

'സംവിധായകന്റെ മകന് ഇഡ്ഡലി വാങ്ങി കഴിക്കാൻ പണമില്ലേ?'; ധനുഷ് പറയുന്നത് പച്ചക്കള്ളമെന്ന് സോഷ്യൽ മീഡിയ

കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്‌ലി കഴിക്കാന്‍ വലിയ കൊതിയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചിൽ വച്ച് ധനുഷ് പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലായി മാറുന്നത്. കുട്ടിക്കാലത്ത് തനിക്ക് ഇഡ്‌ലി കഴിക്കാൻ ഇഷ്ടമായിരുന്നുവെന്നും എന്നാൽ അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു ധനുഷ് പറഞ്ഞത്.

പൂക്കള്‍ ശേഖരിച്ച് വിറ്റാണ് ഇഡ്‌ലി കഴിക്കാനുള്ള കാശുണ്ടാക്കിയത് എന്നും ധനുഷ് പറഞ്ഞിരുന്നു. എന്നാൽ ധനുഷിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായിരിക്കുകയാണ്.

"കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്‌ലി കഴിക്കാന്‍ വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാന്‍ പൈസയില്ലായിരുന്നു. അതുകൊണ്ട് അയല്‍പക്കങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിക്കും. ഓരോ ദിവസവും ഞങ്ങള്‍ ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങള്‍ക്ക് പണം കിട്ടിയിരുന്നത്.

ഞാനും എന്റെ സഹോദരിയും മറ്റും പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കള്‍ ശേഖരിക്കും'- ധനുഷ് പറഞ്ഞു. 'രണ്ടു രൂപയിലേറെയായിരുന്നു ഇതിന് ഞങ്ങള്‍ക്ക് കിട്ടിയത്. അതിനുശേഷം, ഞങ്ങള്‍ അടുത്തുള്ള ഒരു പമ്പ് സെറ്റില്‍ പോയി കുളിച്ച്, ഒരു തോര്‍ത്ത് മാത്രം ഉടുത്ത് പ്രധാന റോഡിലൂടെ നടക്കും.

ആ പണത്തിന് ഞങ്ങള്‍ക്ക് നാലോ അഞ്ചോ ഇഡ്‌ലി കിട്ടും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കും രുചിക്കും മുകളില്‍ മറ്റൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ആ സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തില്‍നിന്ന് എനിക്ക് കിട്ടുന്നില്ല"- ധനുഷ് പറഞ്ഞു.

ഇതിന്റെ ഓര്‍മയിലാണ് താന്‍ ഇഡ്‌ലി കടൈ എന്ന് ചിത്രത്തിന് പേര് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് ധനുഷിനെതിരെ സോഷ്യൽ മീഡിയയും ആരാധകരും രം​ഗത്തെത്തിയത്. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ കസ്തൂരി രാജയുടെ മകന് ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്.

'കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് ധനുഷ് പറയുന്നത്. അതിനര്‍ഥം കസ്തൂരി രാജ അക്കാലത്ത് ധനുഷിനും കുടുംബത്തിനും കാശ് ഒന്നും നല്‍കാറുണ്ടായിരുന്നില്ലേ?'- എന്നാണ് ചിലരുടെ സംശയം. പബ്ലിസിറ്റിക്കുവേണ്ടി കള്ളം പറയരുതെന്നും ചിലര്‍ ധനുഷിനോട് പറയുന്നുണ്ട്.

'നിങ്ങളുടെ അമ്മ വീട്ടിൽ ഇഡ്‌ലി ഉണ്ടാക്കിയിരുന്നില്ലേ?', 'നിങ്ങൾക്ക് 8-9 വയസുള്ളപ്പോൾ, നിങ്ങളുടെ അച്ഛൻ 4-5 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അപ്പോഴാണ് നിങ്ങൾ പറയുന്നത്, ഇഡ്‌ലി വാങ്ങാൻ കയ്യിൽ കാശില്ലെന്ന്... വെറുതെ സംസാരിക്കാൻ വേണ്ടി ഓരോന്ന് പറയരുത്', 'ധനുഷ് ഒരു സംവിധായകന്റെ മകനാണ്, അദ്ദേഹത്തിന് പണമില്ലായിരുന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

അതേസമയം ധനുഷിനൊപ്പം നിത്യ മേനോൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർഥിപൻ, സമുദ്രക്കനി, രാജ്കിരൺ എന്നിവരും ഇഡ്‌ലി കടൈയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Tamil Actor Dhanush spoke about not being able to afford idlis as a child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT