ഇളയരാജ പോസ്റ്റര്‍, ഇളയരാജയും ധനുഷും എക്സ്
Entertainment

ഇളയരാജയായി ധനുഷ്; കാത്തിരുന്ന പ്രഖ്യാപനം എത്തി; ആഘോഷമാക്കി ആരാധകര്‍

ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

വിഖ്യാത സംഗീതജ്ഞന്‍ ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. തമിഴ് സൂപ്പര്‍താരം ധനുഷാണ് ഇളയരാജയുടെ വേഷത്തിലെത്തുന്നത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഇളയരാജ തന്നെയായിരിക്കും.

അഭിമാനം ഇളയരാജ സാര്‍ എന്ന കുറിപ്പിലാണ് പോസ്റ്റര്‍. തോളില്‍ ഹാര്‍മോണിയവും തൂക്കി പുറം തിരിഞ്ഞു നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പഴയ മദ്രാസിനെ പശ്ചാത്തലമായുള്ള പോസ്റ്ററില്‍ ദി കിംഗ് ഓഫ് മ്യൂസിക് എന്ന് ടാഗ് ലൈനായി കുറിച്ചിട്ടുണ്ട്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീരവ് ഷാ ആണ് ഡിഒപി. മുത്തുരാജ് പ്രൊഡക്ഷന്‍ ഡിസൈനറാണ്. ശ്രീറാം ഭക്തിശരന്‍, സികെ പദ്മകുമാര്‍, വരുണ്‍ മധുര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുക. തമിഴ് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.

ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് അച്ഛന്റെ വേഷത്തില്‍ ധനുഷ് എത്തിയാല്‍ നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത്. പിന്നാലെയാണ് ബയോപിക് പ്രഖ്യാപിച്ചത്. ആദ്യമായാണ് ധനുഷ് ഒരു ബയോപിക്കില്‍ അഭിനയിക്കുന്നത്. ഇളയരാജയുടെ കടുത്ത ആരാധകനായ ധനുഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി