'അമരൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി പുതിയ ചിത്രം പ്രഖ്യാപിച്ചത് തമിഴ്- മലയാളം സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.
എന്നാൽ വിഡിയോയ്ക്ക് പിന്നാലെ മമ്മൂട്ടി എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ഓം എന്നാണ് സിനിമയുടെ പേര്. ചിത്രം ഒന്നിലധികം ഭാഗങ്ങളിലായാണ് വരുന്നത് എന്നതാണ് അത്. 'ഓം ചാപ്റ്റര്‍ 1, ഉധിരം: ദ് ബ്ലഡ് വുഡ്' എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഒരു വിഡിയോയ്ക്കൊപ്പമാണ് ടൈറ്റില്‍ റിവീല്‍ നടത്തിയിരിക്കുന്നത്.
ഒരുകൂട്ടം ആളുകളെ രക്ഷിക്കാനായി അവതരിക്കുന്ന നായകനായാണ് ധനുഷിനെ ടീസറിൽ കാണാനാവുക. എന്നാൽ ടീസറിൽ എവിടെയും മമ്മൂട്ടിയെ കാണാനില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നത്. മമ്മൂട്ടി എന്തുകൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും നടന്റെ ടീസർ പുറത്തുവിടണമെന്നാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റു ചെയ്തിരിക്കുന്നത്.
അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാർത്തികേയൻ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസർ ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ രാജ്‌കുമാർ പെരിയസാമി പറഞ്ഞു. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക, നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സായ് അഭ്യങ്കാർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates