'ധൂമം' ഫസ്റ്റ് ലുക്ക് പോസ്റ്റർ / ഫെയ്‌സ്‌ബുക്ക് 
Entertainment

ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള സിനിമ; ഫഹദ് ചിത്രം 'ധൂമ'ത്തിന്റെ ട്രെയിലർ ജൂൺ 9ന്

ജൂൺ 9ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ധൂമം റിലീസിനൊരുങ്ങുന്നു. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ ജൂൺ 9ന് 12.59ന് റിലീസ് ചെയ്യും. ലൂസിയ, യു ടേൺ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത പവൻ കുമാർ ആണ് ധൂമം സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളിയാണ് നായിക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ‘എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്‌ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്ന കുറിപ്പോടെയാണ് ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം പ്രീത ജയരാമൻ. പൂർണചന്ദ്ര തേജസ്വി ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT