നദികളിൽ സുന്ദരി യമുന പോസ്റ്റർ 
Entertainment

'കൊച്ചു കള്ളാ, അങ്ങനെ ഹിറ്റ് അടിച്ചല്ലേ': ബോംബ് നിർവീര്യമായെന്ന് ധ്യാൻ

സിനിമ വിജയമായതോടെ ധ്യാനിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് അജു

Author : സമകാലിക മലയാളം ഡെസ്ക്

ധ്യാൻ ശ്രീനിവാസനും അജു വർ​ഗീസും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് ധ്യാനിന്റേതായി ഒരു ചിത്രം മികച്ച അഭിപ്രായം നേടുന്നത്. പല അഭിമുഖങ്ങളിലും ഇതേക്കുറിച്ച് താരം പരാമർശിക്കുകയും ചെയ്തിരുന്നു. സിനിമ വിജയമായതോടെ ധ്യാനിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് അജു. 

കൊച്ചു കള്ളാ, അങ്ങനെ ഹിറ്റ് അടിച്ചല്ലേ എന്നാണ് ധ്യാനിനൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ട് അജു കുറിച്ചത്. തുടർച്ചയായ വിജയങ്ങൾക്കൊടുവിലുള്ള പരാജയത്തിൽ ധ്യാനും പ്രതികരണവുമായി എത്തി. ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്, ബോംബ് നിർവീര്യമായി എന്നാണ് ധ്യാൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നദികളിൽ സുന്ദരി യമുന. കോമഡിക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ഏറ്റവും പ്രശംസിക്കപ്പെടുന്നത് ധ്യാനിന്റേയും അജുവിന്റേയും പ്രകടനം തന്നെയാണ്. നിരവധി സിനിമകളിൽ അഭിനയിക്കാനുള്ള കാരണം ധ്യാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡിനെ തുടർന്ന് സിനിമയുണ്ടാവില്ല എന്ന ആശങ്കയാണ് വന്ന സിനിമകളെല്ലാം തെരഞ്ഞെടുക്കാൻ കാരണമായത് എന്നാണ് ധ്യാൻ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !