കൗണ്ടറടിച്ച് ഏത് ആള്‍ക്കൂട്ടത്തേയും കയ്യിലെടുക്കാന്‍ ധ്യാന്‍ ശ്രീനിവാസനുള്ള മിടുക്ക് പ്രശസ്തമാണ്. ഇന്റര്‍വ്യുകളില്‍ കുറിക്കു കൊള്ളുന്ന മറുപടികളും തമാശകളുമായി നിറഞ്ഞാടാറുണ്ട് ധ്യാന്‍. പലപ്പോഴും സ്ട്രസ് മറക്കാന്‍ ധ്യാനിന്റെ ഇന്റര്‍വ്യുകളെ ആശ്രയിക്കുന്നവരുണ്ട് ഇന്ന്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന വേദയില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യ നായരെ കാണാന്‍ വേണ്ടിയാണെന്നാണ് ധ്യാന്‍ പറയുന്നത്. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
''ഫുട്‌ബോള്‍ പ്രതിഭാസം മെസി വന്ന് പോയത് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുമ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷെ സത്യമാണ്, സംഘാടകരില്‍ ഒരാള്‍ കൂട്ടുകാരനാണ്. മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. അവന്‍ എന്നോട് മെസിയെക്കാള്‍ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്. ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്.
ആ ഇന്റര്‍വ്യൂവില്‍ ഒരു വാക്ക് ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഞാന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച ആളാണ് നവ്യ നായര്‍. അന്നത്തെകാലത്ത് മീര ജാസ്മിന്‍, കാവ്യാ മാധവന്‍, നവ്യ നായര്‍- ഇവരില്‍ മൂന്നുപേരില്‍ ഒരാളെ കല്യാണം കഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അത് നടന്നില്ല. ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ മെസിയെക്കാളും വലുത് നവ്യയാണ്''.
ധ്യാന്‍ ഇത് പറയുമ്പോള്‍ അടുത്ത് നിന്നിരുന്ന നവ്യ നായര്‍ പൊട്ടിച്ചിരിക്കുകയാണ്. ധ്യാനും വിനീതും കുട്ടികളായിരിക്കെ നല്‍കിയ അഭിമുഖത്തെക്കുറിച്ചാണ് താരം പരാമര്‍ശിക്കുന്നത്. ഈ വിഡിയോയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നതാണ്. നവ്യ നായരോട് തനിക്ക് ക്രഷ് ആണെന്ന് അന്നത്തെ ധ്യാന്‍ പറയുന്ന ഭാഗം ഈയ്യടുത്ത് ആരോ കുത്തിപ്പൊക്കിയതോടെയാണ് അഭിമുഖം വീണ്ടും വൈറലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates