Dhyan Sreenivasan, Vineeth Sreenivasan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഏട്ടനും അനിയനും കൂടെ ആയപ്പോൾ സ്റ്റേജ് കളർ ആയി'; വൈറലായി വിഡിയോ

ഇരുവരും ഒന്നിച്ചുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സമകാലിക മലയാളം ഡെസ്ക്

മലയാളികൾ‌ക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ഇരുവരുടെയും അഭിമുഖങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അഭിനയത്തിനൊപ്പം സംവിധാനവും തിരക്കഥയും സം​ഗീതവും തുടങ്ങി എല്ലാം ഇരുവരുടെയും കയ്യിലുണ്ട്.

ഇപ്പോഴിതാ ദുബായിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ചേട്ടനും അനിയനും ഒന്നിച്ച് ഒരു വേദിയിൽ പാട്ടുമായെത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാൽ ചിത്രമായ നരൻ എന്ന സിനിമയിലെ 'ഓഹോ….. ഓ നരൻ' എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് പാടിയത്.

നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. നരൻ സിനിമയിലെ ഈ ഗാനം പാടിയിരുന്നത് വിനീത് ശ്രീനിവാസൻ ആയിരുന്നു. നേരത്തെ ഒരു പരിപാടിയിൽ ധ്യാൻ ശ്രീനിവാസൻ ഈ ഗാനം പാടിയിരുന്നു. അന്ന് ഇരുവരും ഒന്നിച്ച് ഈ ഗാനം ആലപിക്കുന്നത് കാണാൻ ആരാധകർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ആരാധകരുടെ ആഗ്രഹം സാധിച്ചിരിക്കുകയാണ്.

'ഏട്ടനും അനിയനും കൂടെ ആയപ്പോൾ സ്റ്റേജ് കളർ ആയി', 'അനിയനെ ഇത്രയും സ്നേഹിക്കുന്ന ഒരു ചേട്ടനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല', 'ശ്രീനിവാസൻ എന്ന മഹാനടൻ മലയാളക്കരയ്ക്ക് നൽകിയ രണ്ട് പൊൻ നക്ഷത്രങ്ങൾ', 'മുഖത്ത് ഒരു ചിരി വരാതെ കാണാൻ പറ്റുമോ ഈ വിഡിയോ'- തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.

അതേസമയം, ധ്യാൻ ശ്രീനിവാസന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ വള ആണ്. സിനിമ തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതെയാണ് പോയത്. കരം ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ആക്ഷൻ ത്രില്ലറായി തിയറ്ററുകളിലെത്തിയ ചിത്രവും വലിയ വിജയം നേടിയില്ല. ബേസിൽ ജോസഫ്, ടൊവിനോ എന്നിവർക്കൊപ്പമെത്തുന്ന അതിരടി ആണ് വിനീത് ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Cinema News: Actor Dhyan Sreenivasan sings on stage with Vineeth Sreenivasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

'ഞാനൊരു ഷാരുഖ് ഖാൻ ഫാൻ; കിങ് മേക്കർ അല്ല, ജയിക്കും'

ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം; സമ്മാനം അടിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

'വൈറ്റ് കോളര്‍' ഭീകര സംഘം നാല് വര്‍ഷമായി സജീവം, ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

SCROLL FOR NEXT