Dhyan Sreenivasan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അച്ഛനും കൂടെയുള്ള സിനിമയായിരുന്നു, അത് ഇനി നടക്കില്ല'; പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

അതിനു ശേഷം കുറച്ച് സിനിമകള്‍ സംസാരിക്കുകയും കമ്മിറ്റ് ചെയ്തിട്ടുമൊക്കെ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

അച്ഛൻ ശ്രീനിവാസന്റെ പേരിൽ‌ പ്രൊഡക്ഷൻ ഹൗസ് തുടങ്ങുന്ന വിവരം ഏറെ നാളുകൾക്ക് മുൻപ് നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. അച്ഛനുള്ള കാലത്തു തന്നെ അച്ഛന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരുന്നു. ഏപ്രിലില്‍ അച്ഛന്റെ പിറന്നാളിന് ആദ്യ സിനിമ അനൗണ്‍സ് ചെയ്യണമെന്ന പ്ലാനിലായിരിന്നുവെന്നും പറയുകയാണ് ധ്യാനിപ്പോൾ.

മൂവി 2 ടോക്കീസിന് കൊടുത്തിരിക്കുന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. "അച്ഛനുള്ള കാലത്തു തന്നെ അച്ഛന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരിന്നു. ഏപ്രിലില്‍ അച്ഛന്റെ പിറന്നാളിന് ആദ്യ സിനിമ അനൗണ്‍സ് ചെയ്യണമെന്ന പ്ലാനിലായിരിന്നു.

അത് അച്ഛനും കൂടെയുള്ള ഒരു സിനിമയായിരുന്നു, പക്ഷേ, അതിനി നടക്കില്ല. അതിനു ശേഷം കുറച്ച് സിനിമകള്‍ സംസാരിക്കുകയും കമ്മിറ്റ് ചെയ്തിട്ടുമൊക്കെ ഉണ്ട്. അതില്‍ ഒന്ന് രണ്ടെണ്ണം സംവിധാനം ചെയ്യാമെന്ന് ഏറ്റെടുത്തിട്ടുണ്ട്. വേറെയും സംവിധായകരുടെയും സിനിമകളുണ്ട്.

ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടെ തീരുമാനിച്ച് ജൂലൈ- ഓഗസ്റ്റ് മാസത്തില്‍ ആദ്യ സിനിമ ഏതെന്ന് അനൗണ്‍സ് ചെയ്യാനാണ് പ്ലാന്‍'- ധ്യാന്‍ പറഞ്ഞു. 'തുടക്കത്തില്‍ നമ്മുടെ കൂടെയുള്ള കുറച്ചാളുകളുടെ പ്രൊജക്ട് വച്ച് തുടങ്ങിയിട്ട് പിന്നീട് പുറമെ നിന്നുള്ള സബ്ജക്ടുകൾ ചെയ്യാനാണ് പ്ലാന്‍.

മലയാള സിനിമയില്‍ മിക്ക നടീനടന്മാരുമായിട്ട് അസോസിയേറ്റ് ചെയ്ത് സിനിമ ചെയ്യാനാണ് പ്ലാന്‍."- ധ്യാന്‍ പറഞ്ഞു. ഈ വര്‍ഷം സിനിമകളുടെ എണ്ണം കുറയുമെന്നും സംവിധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധ്യാന്‍ മുൻപ് പറഞ്ഞിരുന്നു. കല്യാണമരം ആണ് ധ്യാനിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Dhyan Sreenivasan talks about his production house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

വീട്ടില്‍ എത്ര പവന്‍ സ്വര്‍ണം സൂക്ഷിക്കാം? നിയമം അറിഞ്ഞില്ലെങ്കില്‍ പണി പാളും!

ഐടിഐ അഡ്മിഷൻ തീയതി നീട്ടി! വിദ്യാർഥികൾക്ക് വീണ്ടും അവസരം; 78 ട്രേഡുകളിലേക്ക് അപേക്ഷിക്കാം

മരിക്കാത്ത ഓർമ്മകളുമായി ഡോ ധനലക്ഷ്മി; മരണത്തിന് മുൻപ് എഴുതിയ നോവൽ 'അൺഫിറ്റഡ്' കണ്ണൂരിൽ പ്രകാശനം ചെയ്യും

'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി