മഹേഷ് ബാബുവിന്റെ നായികയായി പ്രിയങ്ക ചോപ്ര ഇൻസ്റ്റ​ഗ്രാം
Entertainment

മഹേഷ് ബാബുവിന്റെ നായികയായി പ്രിയങ്ക ചോപ്ര; മടങ്ങി വരവ് രാജമൗലി ചിത്രത്തിലൂടെ

മഹേഷ് ബാബു ചിത്രം ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലായിരിക്കും ചിത്രീകരിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് റിപ്പോർട്ട്. ഹോളിവുഡിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്ക് പ്രിയങ്ക ചിത്രത്തിലൂടെ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ കഥ അവസാന ഘട്ടത്തിലാണ്. 2025 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു നായികയെയാണ് രാജമൗലി പരി​ഗണിക്കുന്നത്.

ആ കഥാപാത്രത്തിലേക്ക് പ്രിയങ്കയേക്കാൾ മികച്ച മറ്റൊരു നടിയില്ല. കഴിഞ്ഞ 6 മാസമായി സംവിധായകൻ പ്രിയങ്ക ചോപ്രയുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് 2026 ഓടെ പൂർത്തിയാകുമെന്നും 2027 ൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നുമാണ് വിവരം.

മഹേഷ് ബാബു ചിത്രം ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലായിരിക്കും ചിത്രീകരിക്കുക. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവാകുമിത്. 2019 ൽ പുറത്തിറങ്ങിയ ദ് സ്കൈ ഈസ് പിങ്ക് എന്ന ചിത്രമാണ് ബോളിവുഡിൽ പ്രിയങ്കയുടേതായി ഒടുവിലെത്തിയ ചിത്രം. സിറ്റാഡൽ ആണ് പ്രിയങ്കയുടേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT