ഭാമയും ഭർത്താവും/ ഇൻസ്റ്റ​ഗ്രാം 
Entertainment

സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയോ? ആരാധകർക്ക് മറുപടിയുമായി ഭാമ

അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

 
രുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഭാമ. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. അടുത്തിടെ ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ആരാധകരുമായി സംസാരിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ്. 

അഭിനയം നിർത്തിയോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി കുറിച്ചു.

അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. അതിന് അത് സത്യമാണെന്നായിരുന്നു മറുപടി. കുഞ്ഞിന് ആറു മാസമായെന്നും ഭാമ കുറിച്ചു. കൂടാതെ ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും അന്വേഷണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായില്‍ വ്യവസായിയാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തില്‍ സജീവമായ ഭാമ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു