ദിലീപും മഞ്ജു വാര്യരും  
Entertainment

കൈ കൊടുത്ത് പുഞ്ചിരിച്ച് ദിലീപും മഞ്ജു വാര്യരും; വൈറല്‍ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്തത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. കാക്കനാട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച മാജിക് ഫ്രെയിംസ് മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ട് ഓണ്‍ലൈനില്‍ വൈറലായിരുന്നു.

ചടങ്ങില്‍ ഇരുവരും ഹസ്തദാനം ചെയ്യുന്നതും സംസാരിക്കുന്നതിന്റെയും വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. തിയേറ്ററിനകത്ത് ഏറ്റവും പിന്നിലെ നിരയിലിരുന്ന മഞ്ജു വാര്യര്‍ക്കരികിലേക്ക് ദിലീപ് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം കൈകൊടുത്തു.

'എഐ നിര്‍മ്മിതമല്ല, ഇത് ഒറിജിനല്‍ തന്നെയാണ്' എന്ന അടിക്കുറിപ്പോടെ എത്തിയ വിഡിയോ ആരാധകര്‍ക്കിടയില്‍ വന്‍ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. തിയേറ്റര്‍ ഉദ്ഘാടനത്തിന് പിന്നാലെ സ്‌ക്രീനിങ് നടന്നിരുന്നു. ഇരുവര്‍ക്കും ഒരേ വരിയിലായിരുന്നു ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ഒരേ വരിയില്‍ രണ്ട് അറ്റങ്ങളിലായാണ് ഇരുവരും ഇരുന്നത്. ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മഞ്ജുവിന് അടുത്തുണ്ടായിരുന്നത്. ഉമാ തോമസ് എംഎല്‍എയ്ക്ക് തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ദിലീപ് ഇരുന്നത്.

ഒരേ ചടങ്ങിനെത്തിയിട്ടും, ഒരേ നിരയിലിരുന്നിട്ടും ഇരുവരും പരസ്പരം സംസാരിച്ചില്ലെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. തിയേറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവര്‍ക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു. ഇതെല്ലാം തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിഡിയോ.

Dileep and Manju Warrier holding hands and smiling; Viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ