Dileep, Kannadi Viswanathan ഫെയ്സ്ബുക്ക്
Entertainment

'സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ'; കണ്ണാടി വിശ്വനാഥനെ അനുസ്മരിച്ച് ദിലീപ്

കുട്ടികളുടെ സങ്കൽപ്പശക്തിയെ വളർത്തിയ ഒട്ടേറെ ലോകങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ ജീവിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

'സിഐഡി മൂസ', 'ഇരുമ്പുകൈ മായാവി' തുടങ്ങിയ നിരവധി നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്റെ വിയോ​ഗത്തിൽ നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്. സിനിമയിലും ടെലിവിഷനിലും പിന്നീട് ജനപ്രിയമായ പല ആശയങ്ങളും കഥാപാത്രങ്ങളും മലയാളി ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ കഥകളിലൂടെയായിരുന്നു.

ഇപ്പോഴിതാ കണ്ണാടി വിശ്വനാഥന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് നടൻ ദിലീപ്. "സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ. ശ്രീ കണ്ണാടി വിശ്വനാഥന് ആദരാഞ്ജലികൾ"- എന്നാണ് ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സിനിമയിലൂടെ ഇപ്പോഴത്തെ തലമുറ പരിചയപ്പെട്ട സിഐഡി മൂസ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടത് കണ്ണാടി വിശ്വനാഥന്റെ കഥകളിലൂടെയാണ്. ഇടയ്ക്ക് കഥയില്‍ മൂസയെ ഒഴിവാക്കിയപ്പോള്‍ പത്രാധിപര്‍ക്ക് വായനക്കാരുടെ ഭീഷണി കത്തു വരെ വന്നു.

മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, സ്വിച്ച് അമർത്തുമ്പോൾ മറിഞ്ഞുമറിയുന്ന കെട്ടിടങ്ങൾ, ദുരൂഹ ദ്വീപുകൾ, രഹസ്യശാസ്ത്ര പരീക്ഷണങ്ങളടക്കം കുട്ടികളുടെ സങ്കൽപ്പശക്തിയെ വളർത്തിയ ഒട്ടേറെ ലോകങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ ജീവിച്ചു.

ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന, ഇന്ദ്രൻസ്, ക്യാപ്റ്റൻ രാജു, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ആശിഷ് വിദ്യാർഥി തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നു.

Cinema News: Actor Dileep remembers Kannadi Viswanathan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍; വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല: വിഡി സതീശന്‍

VD Satheesan Cabinet Live: 'നല്ല ടീം വരും; ചെന്നിത്തല ടീമിലുണ്ടാകണമെന്നാണ് ആഗ്രഹം'

റാം പൊതിനേനി സംവിധായകനാവുന്നു; ഒരുങ്ങുന്നത് സ്‌റ്റൈലിഷ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍

കണ്ണുനിറഞ്ഞ് വിതുമ്പി വി ഡി സതീശന്‍, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാർത്തികേയന്റെ വീട്ടില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

'സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍, ടീമിലെ അവിഭാജ്യ ഘടകം'

SCROLL FOR NEXT