പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

'ഇറ്റലിയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. സമീപകാലത്ത് ഇറ്റലിയുമായുള്ള ബന്ധം എല്ലാ തരത്തിലും വികസിക്കുകയും ശക്തമാകുകയും ചെയ്തിട്ടുണ്ട്'
Randhir Jaiswal
Randhir Jaiswal
Edited By:
Updated on
1 min read

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ബന്ധപ്പെട്ട രാഹുൽ​ഗാന്ധിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇറ്റലിയുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമാണുള്ളത്. ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പ്രതികരണങ്ങളിൽ പരസ്പര ബഹുമാനവും മിതത്വവും പാലിക്കേണ്ടതാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

Randhir Jaiswal
യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ 'പാറ്റ' പരാമര്‍ശം വളച്ചൊടിച്ചു: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

'ഇറ്റലിയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. സമീപകാലത്ത് ഇറ്റലിയുമായുള്ള ബന്ധം എല്ലാ തരത്തിലും വികസിക്കുകയും ശക്തമാകുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി, ഇരുപക്ഷവും തമ്മിൽ പരസ്പര ധാരണയും ബഹുമാനവും മനസ്സിൽ വെച്ചുകൊണ്ട് ബന്ധം കൂടുതൽ ശക്തമാക്കുക പ്രധാനമാണ്.' ജയ്സ്വാൾ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തെ വിമർശിക്കുന്നതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സന്ദീപ് ദീക്ഷിതും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ച് പരാമർശിച്ചതാണ് വിവാദമായത്. വ്യാഴാഴ്ച നടന്ന രച്നാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലാണ് രാഹുല്‍ഗാന്ധിയുടെ വിവാദമായ പരാമര്‍ശം ഉണ്ടായത്. വേദിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്തശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ആശയം എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. വിചിത്രമായ ആശയങ്ങള്‍ ആളുകളുടെ തലയില്‍ കയറുന്നു. ഇതാണ് വിദേശനയമെന്ന് പ്രധാനമന്ത്രി കരുതുന്നു' സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ചശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. താൻ മെലോണി ആണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് രാഹുലിനോട് ചോദിച്ചു. 'താന്‍ ഇതുവരെ ആ ഘട്ടത്തില്‍ എത്തിയില്ലെന്ന്' രാഹുല്‍ മറുപടിയും നല്‍കി. ഇതാണ് പിന്നീട് വിവാദമായത്.

Randhir Jaiswal
മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര, ഒമ്പതു പേര്‍ക്ക് കീര്‍ത്തിചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു
Randhir Jaiswal
'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്
Randhir Jaiswal
ആലിം​ഗന പരാമർശ വിവാദം: ഇറ്റാലിയൻ എംബസിയുടെ പേരിൽ രാഹുൽ ​ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം
Summary

MEA urges ‘respectful’ approach amid row over remarks on Italian PM Meloni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com