ദിലീപ് വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ദർശനപുണ്യം തേടി ദിലീപ് രാജരാജേശ്വര ക്ഷേത്രത്തിൽ; വിഡിയോ

ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ക്ഷേത്രത്തിലെത്തിയ ദിലീപ് പൊന്നിൻ കുടം വെച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും ദിലീപ് എത്തി. ത്രികാലപൂജ, നെയ്‌വിളക്ക്, പുഷ്പാഞ്ജലി അടക്കം പ്രത്യേക വഴിപാടുകൾ നടത്തിയാണ് ദിലീപ് മ‍ടങ്ങിയത്.

തുടർന്ന് ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലും മാടായിക്കുന്നിലും ദിലീപ് എത്തുകയുണ്ടായി. ദിലീപിനൊപ്പം മാനേജരും ഉണ്ടായിരുന്നു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ദിലീപിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

ദിലീപ് നായകനാകുന്ന പുതിയ സിനിമ പ്രിൻസ് ആന്റ് ഫാമിലി മെയ് 9–ന് റിലീസ് ആകുകയാണ്. ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT