പ്രേമലു (Premalu) ഫെയ്സ്ബുക്ക്
Entertainment

'പ്രേമലു 2 വരാൻ വൈകും'; വൈറലായി ദിലീഷ് പോത്തന്റെ വാക്കുകൾ

ഇതാണ് 'പ്രേമലു 2' വൈകിയേക്കുമെന്ന ചര്‍ച്ചകള്‍ക്ക് കാരണമായത്.

Author : സമകാലിക മലയാളം ഡെസ്ക്

സമീപകാലത്ത് ഇറങ്ങിയതിൽ മലയാള സിനിമാ പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു (Premalu). ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡിട്ട ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി ആയിരുന്നു. രണ്ടാം ഭാഗമായ 'പ്രേമലു 2' പുറത്തിറങ്ങാന്‍ വൈകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ഒരു ദി ക്യൂവിന് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഭാവന സ്റ്റുഡിയോസ് അടുത്തതായി നിര്‍മിക്കാന്‍ പോകുന്ന ചിത്രം 'പ്രേമലു 2' അല്ലെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ഗിരീഷ് എഡിയുടെ സംവിധാനത്തിലുള്ള മറ്റൊരു ചിത്രമാണ് നിര്‍മാണക്കമ്പനിയുടെ അടുത്ത പ്രൊജക്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാണ് 'പ്രേമലു 2' വൈകിയേക്കുമെന്ന ചര്‍ച്ചകള്‍ക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 'പ്രേമലു' പ്രദര്‍ശനത്തിനെത്തിയത്. നസ്‌ലിന്‍, മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മാത്യു തോമസ്, അല്‍ത്താഫ് സലീം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തത്. ഭാവനാ സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു 'പ്രേമലു'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

SCROLL FOR NEXT